യജമാനനേയും കുടുംബത്തേയും മൂർഖനിൽ നിന്ന് അതിസാഹസികമായി രക്ഷിച്ചു; ഒടുവില്‍ മരണത്തിന് കീഴടങ്ങി ഈ വളര്‍ത്തു നായ

യജമാനനേയും കുടുംബത്തേയും പോരാട്ടത്തിലൂടെ മൂർഖനിൽ നിന്ന് രക്ഷിച്ച വളർത്തുനായക്ക് വീര ചരമം. മെഡിക്കൽ റെപ്പായ കൊല്ലം ഇരവിപുരം സ്വദേശി സന്തോഷിന്റെ വളർത്തുനായ ബ്ലാക്കിയാണ് മൂർഖനെ വക വരുത്തി വിഷം തീണ്ടി ചത്തത്.

കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചയോടെയാണ് തന്റെ യജമാനനേയും കുടുംബത്തേയും ആക്രമിക്കനെത്തിയ ശത്രുവായ മൂർഖൻ പാമ്പിനെ ഒരു മണിക്കൂറോളം നേരിട്ട് കടിച്ച് കൊന്നത്.

പോരിനിടെ ബ്ലാക്കിക്ക് മൂർഖന്റെ കടിയേൽകുകയും ചെയ്തു,പക്ഷെ ബ്ലാക്കി വിട്ടില്ല മൂർഖനെ അവൻ ആക്രമിച്ചു കീഴ്പെടുത്തും വരെ കടി വിട്ടില്ല മൂർഖൻ ആഞ്ഞ് കൊത്തിയിട്ടും ബ്ലാക്കി തന്റെ കർത്തവ്യ ബോധത്തിൽ നിന്ന് ഒരിഞ്ചുപോലും പുറകോട്ടു പോയില്ല, സ്വന്തം ബോധം നശികുമ്പോഴും ബ്ലാക്കി തന്റെ യജമാമനന്റെ ആറംഗ കുടുംബത്തെ സംരക്ഷിച്ചതിന്റെ അഭിമാനത്തോടെയാണ് മരണത്തിന് കീഴടങിയത്.

മുമ്പും രണ്ടു മൂർഖന്മാരെ കൊന്നതിന്റെ അനുഭവ സമ്പത്തുള്ള ബ്ലാക്കി ഒടുവിൽ ഹാട്രിക്ക് നേടിയെങ്കിലും പക്ഷെ സ്വന്തം ജീവൻ അതിനു വിലയായി നൽകേണ്ടി വന്നു.

എല്ലാ ആദരവും നൽകിയാണ് 9 വർഷമായി തങളുടെ ബോഡി ഗാർഡായി സേവനം അനുഷ്ഠിച്ച ബ്ലാക്കിയുടെ ശരീരം സംസ്കരിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News