
മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ റോഡില്ലാത്തതിനാല്‍ അനുജന്റെ മൃതദേഹവുമായി സഹോദരന്‍ കീലോമിറ്ററോളം സൈക്കിള്‍ ചവിട്ടി.
സൈക്കിള്‍ അല്ലാതെ മറ്റൊരു വാഹനവും പ്രവേശിക്കാന്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഈ റോഡിന് സാധ്യമല്ലാത്തതിനെ തുടര്‍ന്നാണ് 18 വയസുകാരനായ സഹോദരന്റെ മൃതദേഹം ജ്യേഷ്ഠന്‍ സൈക്കിളില്‍ വീട്ടിലേക്ക് കൊണ്ടു പോയത്.
ആദ്യം വീടിന് സമീപത്തുള്ള ആശുപത്രിയിലാണ് ബന്ധുക്കള്‍ എത്തിച്ചത്. റോഡ് ഗതാഗത യോഗ്യമല്ലാത്തതിനാല്‍ രോഗിയെ ടൗണിലെ ആശുപത്രിയിലെത്തിക്കാനും വൈകി. എന്നാല്‍ ആളുപത്രിയിലെത്തുന്നതിനു മുന്നേ രോഗി മരിച്ചു.
മുഖ്യമന്ത്രി സര്‍ബാനന്ത സോനോവാളിന്റെ മണ്ഡലത്തിലാണ് ഈ ദാരുണ സംഭവം. മജൂലിയില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയുള്ള ലഖിംപുര്‍ ജില്ലയിലുള്ള ബലിജന്‍ ഗ്രാമ നിവാസിയാണ് മരിച്ച 18 കാരന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here