തിരുവനന്തപുരത്ത് കാണാതായ ഗര്‍ഭിണി ഷംനയെ കണ്ടെത്തി; ടാക്സി ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞു; വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരത്ത് നിന്ന് കാണാതായ ഗര്‍ഭിണിയെ കണ്ടെത്തി. കൊല്ലം കരുനാഗപള്ളിയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ നിന്നാണ് ഇവരെ കാണാതായത്.

കൊല്ലം കരുനാഗപ്പള്ളിയിലെ ടാക്സി ഡ്രൈവര്‍മാരാണ് ഇവരെ തിരിച്ചറിഞ്ഞത്. ഗർഭിണിയെ കാണാതായ സംഭവത്തിൽ അന്വേഷണം അന്യസംസ്ഥാനത്തേക്കടക്കം വ്യാപിപ്പിച്ചിരുന്നു.

കരുനാഗപ്പള്ളി ബസ്റ്റാന്‍ഡിലാണ് അവശനിലയില്‍ യുവതിയെ ടാക്‌സി ജീവനക്കാര്‍ കണ്ടെത്തിയത്. ഗര്‍ഭിണിയായ യുവതി പന്തികേടായി നില്‍ക്കുന്ന കണ്ട ടാക്‌സി ജീവനക്കാര്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി ഇവരെ ചോദ്യം ചെയ്യുകയുമായിരുന്നു.

ചോദ്യം ചെയ്യലിലാണ് എസ്എടി ആശുപത്രിയില്‍ നിന്ന് കാണാതായ യുവതിയാണ് ഇവരെന്ന് തിരിച്ചറിഞ്ഞത്.  കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച് യുവതിക്ക് ചികിത്സ നല്‍കിയിട്ടുണ്ട്.

പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. എന്നാല്‍ യുവതി ആശുപത്രി വിട്ട് പോയത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല.

പ്രസവത്തിനായി ആശുപത്രിയിലെത്തിച്ച ഷംനയെ പരിശോധനകള്‍ക്കായി പോയ ശേഷം കാണാതാവുകയായിരുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവതി ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയതായി കണ്ടു.

എസ് എ ടിയിൽ നിന്ന് യുവതിയെ കാണാതായ അന്ന് തന്നെ കയ്യിലുണ്ടായിരുന്ന മൊബൈൽഫോണ്‍ലൊക്കേഷൻ കോട്ടയത്തും രാത്രിയോടെ എറണാകുളത്തും പൊലീസ് കണ്ടെത്തിയിരുന്നു.എന്നാൽ അന്വേഷണസംഘം അവിടേക്ക് എത്തിയെങ്കിലും യുവതിയെ കുറിച്ച് വിവരം ഒന്നും ലഭ്യമായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News