ബിജെപി സര്‍ക്കാരിനെ പുറത്താക്കുക പ്രഥമലക്ഷ്യം; കരട് പ്രമേയവും വ്യത്യസ്ത നിലപാടും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യും; യെച്ചൂരിയുടെ വാര്‍ത്താസമ്മേളനം കാണാം

ഹൈദരാബാദ് : സിപിഐ എം 22 ാം പാര്‍ടി കോണ്‍ഗ്രസിന്റെ നടപടികള്‍ വിശദീകരിച്ചുകൊണ്ടാണ് ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

ബിജെപി സര്‍ക്കാരിനെ പുറത്താക്കുകയാണ് പ്രഥമലക്ഷ്യമെന്ന് വ്യക്തമാക്കിയ യെച്ചൂരി കരട് പ്രമേയവും വ്യത്യസ്ത നിലപാടും പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ചചെയ്യുമെന്നും അറിയിച്ചു.

ബിജെപിയെ തോല്‍പിക്കാനുള്ള വ‍ഴികള്‍ ജനാധിപത്യപരമായി ചര്‍ച്ച ചെയ്യുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമോ ധാരണയോ വേണ്ട എന്ന കാര്യത്തില്‍ പാര്‍ടിക്കുള്ളില്‍ ഭിന്നാഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യെച്ചൂരിയുടെ വാര്‍ത്താസമ്മേളനം കാണാം 

ജസ്റ്റിസ് ലോയ കേസില്‍ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് കൂടുതല്‍ വിപുലമായ ബെഞ്ച് പരിഗണിക്കണമെന്ന് സിപിഐ എം ഇരുപത്തിരണ്ടാം പാര്‍ടി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലോയയുടെ ദുരൂഹമായ മരണം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ സുപ്രീംകോടതി നടപടികളില്‍ പാര്‍ടി വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നും ജനറല്‍ സെക്രട്ടറി സീതാറാ യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കരട് രാഷ്‌‌‌ട്രീയ പ്രമേയം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ചു. ന്യൂനപക്ഷത്തിന്റെ നിലപാട് താന്‍ അവതരിപ്പിച്ചുവെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. നാളെ ഉച്ചവരെ ചര്‍ച്ച തുടരുമെന്നും യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News