
കത്വയില്‍ അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച വിഷ്ണു നന്ദകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍.
കോട്ടക് മഹീന്ദ്ര ബാങ്കില്‍ നിന്ന് പുറത്താക്കപ്പെട്ട വിഷ്ണു അറസ്റ്റ് നടപടികള്‍ ഒഴിവാക്കാനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ സംഭവത്തില്‍ രാജ്യം ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുമ്പോഴാണ് നരാധനന്മാരായ കൊലയാളികളെ അനുകൂലിച്ചും കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ചും ആര്‍എസ്എസുകാരനായ വിഷ്ണു നന്ദകുമാര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്.
പെണ്‍കുട്ടി കൊല ചെയ്യപ്പെട്ട വാര്‍ത്തയ്ക്ക് താഴെയായി, ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി, അല്ലെങ്കില്‍ നാളെ ഇന്ത്യയ്ക്കെതിരേ ബോംബായി മാറുമെന്നായിരുന്നു പോസ്റ്റ്. ബിജെപി ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ സഹോദരപുത്രമാണ് വിഷ്ണു.
എന്നാല്‍, ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലെ സന്ദേശത്തിനു താഴെ കമന്റ് എഴുതുകയായിരുന്നുവെന്നും ഇതു ദുര്‍വ്യാഖ്യാനം ചെയ്താണെന്നുമാണു ഹര്‍ജിയില്‍ വിഷ്ണു സൂചിപ്പിച്ചിരിക്കുന്നത്. ഐപിസി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് പൊലീസ് കേസ് എടുത്ത്രിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here