
അച്ഛനും സുഹൃത്തുക്കളും ചേര്‍ന്ന് മകളെ ബലാല്‍സംഗം ചെയ്തു. മകളെയും കൂട്ടി കാംലപൂരില്‍ നടക്കുന്ന വിപണന മേള കാണാന്‍ പോയതായിരുന്നു അച്ഛന്‍.
അവിടെ വെച്ചായിരുന്നു സുഹൃത്ത് മാന്‍ സിങ്ങിനെ വിളിച്ചു വരുത്തി ഇരുവരും ചേര്‍ന്ന് 35 കാരിയും ഒരുകുട്ടിയുടെ അമ്മയും കൂടിയായ സ്ത്രീയെ അതിക്രൂരമായി പീഡിപ്പിച്ചത്.
നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ് മാന്‍ സിങ്ങ്. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം
സംഭവത്തില്‍ ഒരാളെ പിടികൂടിയെന്നും യുവതിയുടെ അച്ഛനും മറ്റൊരാളും ഒളിവിലാണെന്നും ഇവര്‍ക്കായുളള തിരച്ചില്‍ നടക്കുകയാണെന്നും അഡീഷനല്‍ സൂപ്രണ്ട് ഓഫ് പൊലീസ് മാര്‍ടന്ത് പ്രകാശ് സിങ് പറഞ്ഞു.
20 വര്‍ഷം മുമ്പ് വിവാഹിതയായ യുവതി വിവാഹ മോചിതയായതു മുതല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. അച്ഛന്‍റെയും സുഹൃത്തിന്റെയും പീഡനത്തില്‍ നിന്നും രക്ഷപ്പെട്ടെത്തിയ യുവതി അമ്മയെ വിവരങ്ങള്‍ അറിയിച്ചശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here