‘വവ്വാൽ ക്ലിക്കിന്റെ’ ക്യാമറാമാൻ ദേ ഇവിടെയുണ്ട്; വിമർശിച്ചവർക്കും പിന്തുണച്ചവർക്കും മറുപടി; തല തിരിഞ്ഞ പരീക്ഷണങ്ങൾ ഇനിയും നടത്തും

തല കീഴായി തൂങ്ങി നിന്ന് ഒരു അഡാറ് പരീക്ഷണം നടത്തിയ ഫോട്ടോഗ്രാഫറാണ് കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിലെ ചർച്ച. തൃശൂർ വാടാനപ്പള്ളി സ്വദേശി വിഷ്ണുവാണ് വവ്വാൽ ക്ലിക്കിലൂടെ ക്ലിക്കായത്.

ഉയരമുള്ള മരത്തിൽ തലകീഴായി തൂങ്ങി നിന്ന് ചിത്രമെടുക്കുന്ന വിഷ്ണുവിന്റെ വീഡിയോയും ചിത്രവുമാണ് വലിയ ചർച്ചക്ക് വഴിവെച്ചത്. ചിലർ കൗതുകത്തോടെ സ്വീകരിച്ചു.

ഒരു ഫോട്ടോയെടുക്കാൻ ഇങ്ങനെ തൂങ്ങി നിൽക്കേണ്ടതുണ്ടോ എന്ന് ചിലർ വിമർശനവുമായെത്തി. ടോളൻമാർ ട്രോളി.

രണ്ട് വർഷമായി തൃശൂരിൽ ഫ്രീലാൻസറായി ജോലി ചെയ്യുന്ന വിഷ്ണു കൈരളി ന്യൂസ് ഓൺലൈനിലൂടെ മറുപടി പറയുന്നു.

” ഒരു ഫോട്ടോഗ്രാഫർ മനസ്സിലുള്ള ആംഗിളിൽ ഫോട്ടോ കിട്ടാൻ എന്നും ചെയ്യുമല്ലോ. എന്റെ മനസ്സിലുള്ള ചിത്രം കിട്ടാനാണ് അങ്ങിനെ ചെയ്തത് ”

” മരത്തിൽ ഇരുന്ന് എടുക്കാമായിരുന്നു. പക്ഷേ എനിക്ക് കംഫർട്ട് ആയത് കൊണ്ടാണ് അങ്ങനെ തൂങ്ങിയത്. ചെറുപ്പത്തിലൊക്കെ ഇങ്ങനെ മരത്തിൽ കേറി തൂങ്ങിയിട്ടുണ്ട്. അതായിരുന്നു ധൈര്യം ”

” ആ ഫോട്ടോ ഞാൻ ഉദ്ദേശിച്ച രീതിയിൽ നന്നായി കിട്ടിയില്ല.. ഇനിയും കുറേ ഐഡിയ മനസ്സിലുണ്ട്. വിമർശിച്ചവർക്ക് മറുപടിയാൻ ഞാൻ നല്ല ഫോട്ടോ എടുത്തിരിക്കും.”

തൃപ്രയാറിനടുത്ത് പെരിങ്ങോട്ടുകരയിൽ നടന്ന വിവാഹത്തിൽ വധൂവരൻമാരുടെ ചിത്രം പകർത്തുമ്പോഴാണ് വിഷ്ണു വവ്വാൽ ക്ലിക്കെടുത്തത്.

ഇലക്ട്രോണിക്സിൽ ഡിപ്ലോമ നേടിയ ഈ ഇരുപത്തിമൂന്നുകാരൻ ചെറുപ്പത്തിലേ ഫോട്ടോഗ്രാഫിയോടുള്ള താത്പര്യം കൊണ്ടാണ് ഈ മേഖലയിലേക്ക് കടന്നു വന്നത്. വിഷ്ണുവിന്റെ അടുത്ത പരീക്ഷണം എന്താണെന്നാണ് ഇനി കണ്ടറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News