ലോയ കേസ്; മുംബൈ അഭിഭാഷക അസോസിയേഷന്‍ സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹര്‍ജി നൽകും

ജസ്റ്റിസ് ലോയ കേസില്‍ മുംബൈ അഭിഭാഷക അസോസിയേഷന്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കും.

ജസ്റ്റിസ് ലോയുടെ മരണത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ മുംബൈ അഭിഭാഷക അസോസിയേഷന്‍ തീരുമാനിച്ചത്.

ഈ കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി രാഷ്ട്രീയപ്രേരിതമായിരുന്നില്ലെന്നും കോടതി തങ്ങളുടെ അപേക്ഷയെ തെറ്റിദ്ധരിച്ചുവെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

സുപ്രീംകോടതിയുടെ വിധി നിരാശാജനകമാണെന്നും യാതൊരു ഗൂഢലക്ഷ്യവുമില്ലെന്നും മുംബൈ അഭിഭാഷക അസോസിയേഷന്‍ അദ്ധ്യക്ഷന്‍ അഹമ്മദ് അബ്ദി പറഞ്ഞു. ഗൂഢലക്ഷ്യമുള്ള ഹര്‍ജികള്‍ നിരുത്സസാഹപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടാണ് സുപ്രീംകോടതി പുനഃപരിശോധനാ ഹര്‍ജി തള്ളിയത്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എ. എം ഖാന്‍വില്‍ക്കര്‍, ഡി. വൈ ചന്ദ്രചൂഡ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍. ലോയയുടെ മരണം സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹജഡ്ജിമാര്‍ നല്‍കിയ മൊഴികള്‍ അവിശ്വസിക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കൂടാതെ ഇത്തരം ഹര്‍ജികള്‍ കോടതിയെ സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്നും കോടതി പറഞ്ഞു. മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവേ, പ്രശാന്ത് ഭൂഷണ്‍, രാജീവ് ധവാന്‍ എന്നിവരെ പേരെടുത്തു പറഞ്ഞായിരുന്നു വിമര്‍ശനം.

ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

സാഹചര്യ തെളിവുകളെല്ലാം ഇതിനോടകം നശിപ്പിച്ചുകഴിഞ്ഞിട്ടുണ്ടാകാം, നീതി നല്‍കണം എന്ന ഉദ്ദേശ്യത്തോടെയാകണം അന്വേഷണം നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News