കത്വയിൽ പിച്ചിച്ചീന്തപ്പെട്ട 8 വയസ്സുകാരിക്ക് പ്ലസ് വൺ വിദ്യാർത്ഥിനിയുടെ വർണാഞ്ജലി; വീഡിയോ

കത്വയിൽ പിച്ചിച്ചീന്തപ്പെട്ട 8 വയസ്സുകാരിക്ക് പ്ലസ് വൺ വിദ്യാർത്ഥിനിയുടെ വർണാഞ്ജലി. സത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ പ്രമേയമാക്കിയാണ് ദിൽനയുടെ ചിത്രപ്രദർശനം. കോഴിക്കോട് ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിലാണ് ശ്രദ്ധേയമായ ചിത്രപ്രദർശനം.

മൂന്ന് കഴുകന്മാർ കൊത്തി വലിയ്ക്കുന്ന വയലറ്റ് ഉടുപ്പിട്ട പെൺകുട്ടി . മലപ്പുറം മഞ്ചേരി സ്വദേശിനി ദിൽനയുടെ ചിത്രപ്രദർശനം വേദനയും പ്രതിഷേധവുമാണ് പങ്കുവെക്കുന്നത്. കൂട്ടിലകപ്പെട്ട സ്ത്രീയെയും അവൾക്ക് ചുറ്റിലുമുയരുന്ന കാമാർത്തരുടെ കൈകളും ചിത്രങ്ങളിൽ കാണാം.

പശുവിൻറെ പേരിൽ നടന്ന ആക്രമണങ്ങൾക്കെതിരെയും വരകൾ നീളുന്നു. ഗർഭപാത്രത്തിൽ കിടക്കുന്ന കുട്ടിക്കുനേരെ കത്രികയും കത്തിയും ബ്ലേഡുമായി നീണ്ടു വരുന്ന കൈകൾ പെൺ ഭ്രൂണഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്. സമകാലിക സംഭവങ്ങളോടുള്ള പ്രതിഷേധമാണ് ദിൽനയുടെ വരകൾ

വേട്ടയാടലുകൾക്കൊപ്പം ആനന്ദത്തിൻറേയും പ്രതീക്ഷയുടേയും നിറങ്ങൾ പകരുന്ന ചിത്രങ്ങളും പ്രദർശനത്തിലുണ്ട്.
2017 ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ ലോഗോ തയ്യാറാക്കിയത് ദിൽനയായിരുന്നു. കലാശ്രേഷ്o, ലോക ഇന്നർവേഷൻ ചാരിറ്റി ഫൗണ്ടേഷൻ പുരസ്ക്കാരങ്ങളും ഈ ചെറിയ പ്രായത്തിൽ ദിൽനയെ തേടിയെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News