പാർട്ടി ഇല്ലാതെ ഇവര്‍ക്കൊരു ജീവിതമില്ല; പാർട്ടി കോൺഗ്രസ് വേദികളിലെ സ്ഥിര സാനിധ്യമായി പ്രായം തളര്‍ത്താത്ത ഈ പോരാളികള്‍

പാർട്ടി കോൺഗ്രസ് വേദികളിലെ സ്ഥിരം സാനിധ്യമാണ് പാലക്കാട് സ്വദേശി ഗണേശനും കോഴിക്കോടിൽ നിന്നുള്ള അഭിഭാഷകൻ യു. കെ.രാമനും. നിരവധി സംസ്ഥാന സമ്മേളങ്ങൾ കണ്ടിട്ടുള്ള ഇരുവരും കഴിഞ്ഞ നാലു ദേശീയ പാർട്ടി കോൺഗ്രസിലും നേതാക്കൾക്ക് പിന്തുണയുമായി എത്തിയിരുന്നു.

പാർട്ടി കോൺഗ്രസ് എവിടെ നടന്നാലും 65 വയസ്സിന്റെ ചുറു ചുറുക്കോടെ ഗണേശേട്ടൻ അവിടെ എത്തും. സംസ്ഥാന സമ്മേളങ്ങളും വിടാറില്ല. കൈയിൽ കാശില്ലാത്തതിനാൽ പാലക്കാട് കാണുന്ന നേതാക്കമാരിൽ പൈസ വാങ്ങിക്കും. ജനറൽ കമ്പർട്മെന്റിൽ യാത്ര.

ട്രെയിൻ ഇറങ്ങിയാൽ സമ്മേളനം ഹാൾ നടക്കുന്ന സ്ഥലത്തേക്കു നടക്കും. ഹാൾ പരിസരത്ത് എവിടെയെങ്കിലും കിടക്കും. 12ആം വയസിൽ ചുവന്ന കൊടി പിടിച്ചു തുടങ്ങിയ ജീവിത യാത്രയാണ്. ത്രിപുര തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പോയിരുന്നു.

അഭിഭാഷകൻ ആയ കോഴിക്കോട് സ്വദേശി യു. കെ.രാമൻ കാണാനെത്തുന്ന നാലാമത്തെ പാർട്ടി കോൺഗ്രസ് ആണിത്. കൊൽക്കത്ത പ്ലീന സമയത്തും അവിടെ ഉണ്ടായിരുന്നു. സൈന്യത്തിലയിക്കുന്നു ആദ്യം ജോലി.നാട്ടിലെത്തിയ ശേഷം മുഴുവൻ സമയം പാർട്ടിക്കായി മാറ്റി.കോഴിക്കോട് പാർട്ടി കോൺഗ്രസിന്റെ സംഘട സമിതിയിൽ യു. കെ.രാമൻ ഉണ്ടായിരുന്നു.

പാർട്ടി ഇല്ലാതെ ഇരുവർക്കും ജീവിതം ഇല്ല. ഓരോ സമ്മേളനത്തെയും ആവേശത്തിലാഴ്ത്തുന്നത് ഇത്തരം പാർട്ടി അണികളുടെ സാനിധ്യം കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News