കേരള കോൺഗ്രസ് എമ്മിന്റെ സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്; ആശങ്കയിൽ ജോസഫ് വിഭാഗം

കേരളാ കോൺഗ്രസ് എമ്മിന്റെ സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന് കോട്ടയത്ത്. സംസ്ഥാന ഭാരവാഹികളുടെഎണ്ണം കുറയ്ക്കും. പുതിയ നേതൃത്വം പാർട്ടിയെ നയിക്കുന്നുവെന്ന പ്രതീതി നിലനിർത്തുമ്പോൾ പ്രാതിനിധ്യം ലഭിക്കുമോയെന്ന ആശങ്കയിൽ ജോസഫ് വിഭാഗം.

പാര്‍ട്ടിക്കുള്ളിലെ ജംബോകമ്മറ്റികള്‍ പൊളിച്ചടുക്കി ഭാരവാഹികളുടെ എണ്ണം കുറയ്ക്കുകയെന്നതാണ് കേരളാ കോണ്‍ഗ്രസ് ലക്ഷ്യം. മാണി-ജോസഫ് ലയനത്തിന് ശേഷം 50 ആയി ഉയര്‍ന്ന ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 25 ആയി ചുരുക്കും.

പക്ഷെ 23 അംഗങ്ങളുള്ള ഉന്നതാധികാര സമിതിയില്‍ എല്ലാവരെയും ഉള്‍പ്പെടുത്താനാകില്ല. നിലവിലുള്ളവരെ ഒഴിവാക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. സംഘടനാ തിഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിക്കുമെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി എംപി പറഞ്ഞു.

സ്റ്റിയറിംഗ് കമ്മറ്റിയില്‍ 111ഉം സംസ്ഥാനകമ്മറ്റിയില്‍ 400 അംഗങ്ങളാണുള്ളത്. പുതിയ സാഹചര്യത്തലില്‍ ഇതിലും മാറ്റങ്ങളുണ്ടാകും. മുന്നണിപ്രവേശം സംബന്ധിച്ച കാര്യത്തില്‍ കെ എം മാണിയുടെ നിലപാടുകള്‍ക്കൊപ്പം നിന്നവരെ സംഘടനാ തിരഞ്ഞെടുപ്പില്‍ നേതൃസ്ഥാനത്ത് പരിഗണിക്കാനുള്ള സാധ്യതയേറെയാണ്.

അതേസമയം, സംഘടനാ തിരഞ്ഞെടുപ്പില്‍ മതിയായ പ്രാതിനിധ്യം ലഭിക്കുമോ എന്ന ആശങ്കയിലാണ് ജോസഫ് വിഭാഗം നേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News