വിവാഹം ക‍ഴിഞ്ഞ് 35 വര്‍ഷത്തിനുശേഷമാണ് ഒാമനിച്ചു വളര്‍ത്തിയ ഒമ്പത് കുട്ടികളും തന്‍റേതല്ലെന്ന് ഭര്‍ത്താവ് തിരിച്ചറിഞ്ഞത്.

ഒമ്പതു മക്കളും ഭാര്യയ്ക്ക് മറ്റൊരാളുമായുള്ള ബന്ധത്തില്‍ പിറന്നതാണെന്നറിഞ്ഞ അറബ് പൗരന്‍ വിവാഹ മോചനത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

വൈദ്യ പരിശോധനയിലൂടെയാണ് മൊറോക്ക സ്വദേശി താനല്ല പിതാവെന്ന് കണ്ടെത്തിയതായും അല്‍മസ്സയെ ഉദ്ദരിച്ചുകൊണ്ട് ഖലീജ് ടൈെംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അധ്യാപകന്‍ കൂടിയായ ഭര്‍ത്താവ് തനിക്ക് കുട്ടികള്‍ ഉണ്ടാകില്ലെന്നും വൈദ്യ പരിശോധനയില്‍ കണ്ടെത്തിയതായി സിദ്ദി സുലൈമാന്‍ പ്രൈമറി കോടതിയെ അറിയിച്ചിരുന്നു.

50 വയസ് പ്രായമുള്ള ഈ അറബ് സ്വദേശി കുട്ടികളുടെ  പിതൃത്വം തന്നില്‍ നിന്നും ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.