കത്വ സംഭവത്തിൽ പ്രതിഷേധിച്ച ചിത്രകാരി ദുർഗ്ഗാ മാലതിയുടെ വീടിന് നേരെ ആക്രമണം. പട്ടാമ്പി കൊപ്പത്തെ വീടിന് നേരെയുണ്ടായ കല്ലേറിൽ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ഗ്ലാസുകൾ തകർന്നു.

ആക്രമണത്തിന് പിന്നിൽ ആർ എസ് എസെന്ന് ആരോപണം.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് പട്ടാമ്പി കൊപ്പത്തെ ദുർഗ്ഗാ മാലതിയുടെ വീടിന് നേരെ ആക്രമണം നടന്നത്. ഒരു സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നു.

വീട്ടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജീപ്പിന്റെ ചില്ലുകൾ കല്ലേറിൽ തകർന്നു. ആർ എസ് എസാണ് ആക്രമണത്തിന് പിന്നിലെന്ന് ദുർഗ്ഗാ മാലതി ആരോപിച്ചു

കത്വയിൽ 8 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധിച്ച് ചിത്രം വരച്ച് ദുർഗ്ഗാ മാലതി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇവർക്ക് നേരെ ആക്രമണ ഭീഷണിയുയർന്നിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.