
പ്രതികള്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം ഹാജരാക്കിയ സാക്ഷിമൊഴികള്‍ വിശ്വാസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മായ കൊദ്നാനിയെ വെറുതെവിട്ടത്. 2012ല്‍ 28 വര്‍ഷം തടവിന് വിധിക്കപ്പെട്ട മായ കൊദ്നാനി നരോധ പാട്യ കൂട്ടക്കൊലയുടെ ആസുത്രകയായണ് അറിയപ്പെട്ടത്.
2002ല്‍ നരോദപാട്യ കൊല്ക്കേസില്‍ കലാപകാരിക്ളക്ക്ക് ആയുധമുള്‍പ്പെടെ എത്തിച്ചുനല്‍കിയ ആളായിരുന്നു അന്നത്തെ ശിശുക്ഷേൈമ നമന്ത്രി മായ കൊദ്നാനി. അതേസമയം മറ്റൊരു പ്രതിയായ ബാബുബജ്റംഗിയുടെ 29 വര്‍ഷത്തെ ജീവപര്യന്തം കോടതി ശരിവച്ചു.
2014 ജൂലൈ മുതല് ജാമ്യത്തിലുള്ള മായ കൊദ്നാനിയട്ക്കമുള്ളവരുടെ ശിക്ഷ 2017 ആഗസ്റ്റിള് കോടതി. ശരിവച്ചിരുന്നു. ഈ വിധി പ്രസ്താവിച്ച ഹര്‍ഷ ദേവാനി എസ് സുപൈഹിയ എന്നിവരടങ്ങിയ ബെഞ്ചാണ് മായ കൊദ്നാനിയെ വെറുതേ വിട്ടതെന്നത് ശ്രദ്ദേയമാണ്. ർ
മായ കൊദ്നാനി പ്രതിയായ 11 പേരുടെ മരണത്തിനിടയാക്കിയ നരോദ ഗാം കേസില്‍ വിധി പറയാനിരിക്കെയുള്ള ഗുജറാത്ത് കോടതി വിധി നരോധഗാം കേസിലെ വിധിയിലും പ്രതിഫലിക്കാനാണ് സാധ്യത.അമിത് ഷാ യടക്കമുള്ള നേതാക്കള്‍ മായ കൊദ്നാനിയാക്കായ് നരോദ ഗാം കേസില്‍ സാക്ഷി പറയാനെത്തിയിരുന്നു.
ഗൂജറാത്ത് കലാപത്തിലെ ഏറ്റവും കൂടുത്ല്‍ പേര്‍ കൊല്ലപ്പെട്ട സംഭവമാണ് നരോദയില്‍ അരങ്ങേറിയത്. സുപ്രീം കോടതി നിയമിച്ച പ്രത്യേകഅന്വേഷണ സംഘം അന്ന് 61 പേരേ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ 2012ല്‍ പ്രത്യേക കോടതി 32 പേര്‍ക്കാണ് കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷവിധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here