സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസ്; രാഷ്ട്രീയ പ്രമേയം ഇന്ന് പാസാക്കും; പ്രകാശ് കാരാട്ട് മാധ്യമങ്ങളെ കാണും

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് മൂന്നാംദിനത്തില്‍ രാഷ്ട്രീയ പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച തുടരുകയാണ്. കോണ്ഗ്രസുമായുള്ള സഹകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള രണ്ട് വീക്ഷണങ്ങള്‍ ചര്ച്ചുചെയ്ത് തീരുമാനമെടുക്കും.

രാഷ്ട്രീയ പ്രമേയം ഇന്ന് പാസാക്കും. പ്രകാശ്കാരാട്ട് 1. 45 ന് മാദ്ധ്യമങ്ങളെ കാണും. 2.30 ന് പി ബി യോഗം നടക്കും. നാല് മണിക്ക് രാഷ്ട്രീയ പ്രമേയത്തില്‍ മറുപടി പറയും. രാത്രി രാഷ്ട്രീയ സംഘടനാറിപ്പോര്‍ട്ട് അവതരിപ്പിക്കും.

ആർഎസ്എസിനാൽ നിയന്ത്രിക്കപ്പെടുന്ന ബിജെപിയെ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുന്നതിനാണ് സിപിഐ എം മുൻഗണന നൽകുന്നതെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ സൂചിപ്പിച്ചിരുന്നു. ഇതെങ്ങനെ സാധ്യമാകുമെന്ന ചർച്ചയാണ് നടക്കുന്നത്. കരട് രാഷ്ട്രീയപ്രമേയവുമായി ബന്ധപ്പെട്ട് രണ്ട് വീക്ഷണങ്ങൾ പാർടി കോൺഗ്രസിനു മുമ്പാകെയുണ്ട്.

പ്രമേയം വിശദമായി ചർച്ച ചെയ്തുകൊണ്ട് പാർടി കോൺഗ്രസ് കൂട്ടായ ഒരു തീരുമാനത്തിലെത്തും. സിപിഐ എം ഒരു ഹൈക്കമാൻഡ് പാർടിയല്ല. സജീവമായ ഉൾപ്പാർടി ജനാധിപത്യമുള്ള പാർടിയാണ്. ചർച്ചയിലൂടെ ഒരു നിലപാടിൽ എത്തിക്കഴിഞ്ഞാൽപ്പിന്നെ അതാകും പാർടിയുടെ അന്തിമനിലപാട്. ആ നിലപാടിനനുസരിച്ച് ഒറ്റക്കെട്ടായി പാർടി മുന്നോട്ടുനീങ്ങുമെന്നും അദ്ദേഹം ഇന്നലെ വാര്‍ത്താ സന്നേളനത്തില്‍ സൂചിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News