സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ പ്രതിപക്ഷം ഇംപീച്ച്മെന്‍റ് നോട്ടീസ് നല്‍കി; 64 എം പിമാര്‍ ഒപ്പിട്ടു

ജസ്റ്റിസ് ലോയയുടെ മരണം പ്രത്യേക അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവര്‍ത്തകന്‍ തെഹ്സീന്‍ പൂനാവാലയും മാധ്യമപ്രവര്‍ത്തകന്‍ ബി എസ് ലോണും സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജി ക‍ഴിഞ്ഞ ദിവസം ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് തള്ളിയിരുന്നു.

ലോയയുടെ സ്വാഭാവിക മരണമാണെന്നും അദ്ദേഹത്തന്‍റെ കൂടെയുണ്ടായിരുന്ന നാലു ജഡ്ജിമാരുടെ മൊ‍ഴി അവിശ്വസിക്കേണ്ടതില്ലെന്നുമായിരുന്നു ബഞ്ചിന്‍റെ പരാരമര്‍ശം. കേസ് തള്ളിയോതോടെ ചീഫ് ജസ്റ്റിസിനെതിരെ വീണ്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. മിശ്രയുടേത് വിവേചനപരമായ തീരുമാനമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചു.

ഇതോടെയാണ് ഇംപീച്മെന്‍റ് വിഷയം മാധ്യമങ്ങളും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ചര്‍ച്ച ചെയ്യുന്നതിനെതിരെ ചീഫ് ജസ്റ്റിസ് രംഗത്തു വന്നത്. പൊതുവേദികളില്‍ ഇമപീച്ച്മെന്‍റിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ദൗര്‍ഭാഗ്യകരമെന്നും ,നിരന്തരം ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നതിനെ സുപ്രീം കോടതിയെ അമാനിക്കുന്നതിന് തുല്യമാണെന്നു ചീഫ് ജസ്റ്റിസ് പ്രതികരിച്ചിരുന്നു.

അതിനാല്‍ ഇംപീച്ചമെന്‍റ് വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെയും ജനപ്രതിനിധികളെ അടക്കം വിലക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ചീഫ് ജസ്റ്റിസ് അറ്റോറ്കണി ജനറല്‍ കെകെ വേണുഗോപാലിന്‍റെ ഉപദേശം തേടി. ഇതിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചീഫ് ജസ്റ്റിസിനെതിരെയുളള ഇംപീച്ച്മെന്‍റ് നോട്ടീസ് രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യനായിടുവിന് നല്‍കി. സ്വതന്ത്രമായ നീതിന്യായവ്യവസ്ഥ വെല്ലുവിളി നേരിടുന്നുവെന്ന് കപില്‍ സിബല്‍ . 7 പാര്‍ട്ടികളിലെ 64 അംഗങ്ങളാണ് നോട്ടീസില്‍ ഒപ്പിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News