
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി ‘മോഹൻലാൽ’ തിയറ്ററുകള്‍ കീഴടക്കുകയാണ്. കേരളക്കരയാകെ കീഴടക്കിയാണ് മീനുക്കുട്ടിയും സേതുമാധവനും മുന്നേറുന്നത്.
വിഷുവിന് തീയറ്ററുകളിലെത്തിയ ചിത്രമാണ് ‘മോഹന്‍ലാല്‍’. മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയതാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
ലാലേട്ടന്‍റെ ആരാധികയായി മഞ്ജു തകര്‍ത്തഭിനയിച്ചപ്പോള്‍ മലയാളക്കര അത് ഹൃദയപൂര്‍വ്വം ഏറ്റെടുത്തു. മഞ്ജുവിനൊപ്പം ഗംഭീരപ്രകടനമാണ് നായകവേഷത്തിലെത്തിയ ഇന്ദ്രജിത്തും പുറത്തെടുത്തത്.
ചിത്രം സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ ഇന്ദ്രജിത്തിനൊപ്പമുള്ള കെമിസ്ട്രി വിജയിച്ചതിന്‍റെ കാരണം വ്യക്തമാക്കി മഞ്ജു രംഗത്തെത്തിയിരുന്നു.
ഞങ്ങള്‍ക്കിടയിലുള്ള സൗഹൃദം തന്നെയാണ് വിജയ ജോഡിയായി മാറിയതിന് പിന്നിലെ കെമിസ്ട്രിയെന്ന് മഞ്ജു തുറന്നു പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here