ലോക ഒന്നാംനമ്പര്‍ ബൗളറെ തുടര്‍ച്ചയായി നാലുതവണ അതിര്‍ത്തിക്കുമുകളിലൂടെ പറത്തിയ ഗെയിലാട്ടം; വീഡിയോ വൈറല്‍

ഐപിഎല്‍ താരലേലത്തില്‍ ആര്‍ക്കും വേണ്ടാതെ കിടന്നതിന്‍റെ പക തീര്‍ത്താണ് ഗെയില്‍ സണ്‍റൈസസിനെതിരെ നിറഞ്ഞാടിയത്. 63 പന്തില്‍ 104 റണ്‍സുമായി കണ്ണെഞ്ചിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.

ലോകത്തെ ഒന്നാം നമ്പര്‍ ടി ട്വന്‍റി ബൗളര്‍ അഫ്ഗാന്‍റെ അത്ഭുതബാലന്‍ റാഷിദ് ഖാനായിരുന്ന ഗെയിലിന്‍റെ പ്രഹരശേഷി കൂടുതലറിഞ്ഞത്. ബാറ്റ്സ്മാന്‍മാരെ വട്ടംകറക്കുന്ന റാഷിദിനെ ഗെയില്‍ തറയില്‍ നിര്‍ത്തിയില്ല.

നാല് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നേടിയ റാഷിദ്  55 റണ്‍സാണ് വിട്ടുകൊടുത്തത്. 14-ാം ഓവറില്‍ റാഷിദിനെ  ഗെയ്‌ല്‍ നാണംകെടുത്തിക്കളഞ്ഞു. തുടര്‍ച്ചയായി നാല് തവണയാണ് റാഷിദിന്‍റെ പന്ത് ഗ്യാലറിക്ക് മുകളിലൂടെ പറന്നത്. 27 റണ്‍സാണ് ആ ഓവറില്‍ ഗെയില്‍ അടിച്ചുകൂട്ടിയത്.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 15 റണ്‍സിനാണ് ജയം കരസ്ഥമാക്കിയത്. സെഞ്ചുറി നേടിയ ക്രിസ് ഗെയ്‌ലാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൊഹാലിയില്‍ ഗെയ്ല്‍ കൊടുങ്കാറ്റില്‍ അമ്പരന്ന നില്‍ക്കുകയായിരുന്നു കിങ്സ് ഇലവന്‍ പഞ്ചാബിന്‍റെ ഉടമ പ്രീതി സിന്‍റ.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍ത്താടിയ ക്രിസ് ഗെയിലാണ് (63 പന്തില്‍ 104) കിംഗ്‌സ് ഇലവനെ മുന്നമി പോരാളി. ഓപ്പണര്‍മാരായ ക്രിസ് ഗെയ്‌ലും ലോകേഷ് രാഹുലും ചേര്‍ന്ന് തകര്‍ത്ത് കളിച്ചപ്പോള്‍ കിംഗ്‌സ് ഇലവന് ലഭിച്ചത് മികച്ച തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 53 റണ്‍സ് നില്‍ക്കേ 18 റണ്‍സെടുത്ത രാഹുല്‍ പുറത്തായെങ്കിലും ഗെയ്ല്‍ തളര്‍ന്നില്ല.

പഞ്ചാബിന്റെ മൂന്നാം ജയവും ഹൈദരാബാദിന്റെ ആദ്യ തോല്‍വിയുമാണിത്. ഐപില്‍ താരലേലത്തിന്‍റെ അവസാന ഘട്ടത്തിലാണ് ഗെയിലിനെ പഞ്ചാബ് സ്വന്തമാക്കുന്നത്. വെടിക്കെട്ട് ഫോമില്‍ പഞ്ചാബിനെ നയിക്കുന്ന ക്രിസ് ഗെയിലിനെ അടിസ്ഥാന വിലയായ 2 കോടി രൂപ മാത്രമാണ് പഞ്ചാബ് മുടക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel