കുട്ടികള്‍ ഇല്ലാത്തതിന്‍റെ പേരില്‍ ഭര്‍ത്താവ് മൊ‍ഴിചൊല്ലുമോയെന്ന ഭയം അലട്ടി; ഗര്‍ഭിണിയാണെന്ന് പറഞ്ഞ് 9 മാസം ഭര്‍ത്താവിനെയും കുടുംബത്തെയും വിശ്വസിപ്പിച്ചത് അതുകൊണ്ടാണ്; ഷംന ഒടുവില്‍ എല്ലാം തുറന്നുപറഞ്ഞു

കുട്ടികള്‍ ഇല്ലാത്തതിന്‍റെ പേരില്‍ തന്നെ ഉപേക്ഷിക്കുമെന്ന ഭയത്താലാണ് ഗര്‍ഭിണിയാണെന്ന് തെറ്റിദ്ധരിപ്പിച്ചതെന്ന് ഷംന പോലീസിനോട്. രണ്ട് തവണ ഗര്‍ഭം അലസിപ്പോയതിന്‍റെ മാനസിക വിഷമത്തിലാണ് 9 മാസം വരെയും ഭര്‍ത്താവിനെയും കുടുംബത്തെയും താന്‍ ഗര്‍ഭിണിയാണെന്ന് വിശ്വസിപ്പിച്ചതെന്നും ഷംന പൊലീസിനോട് സമ്മതിച്ചു.

ഗര്‍ഭവും ഗര്‍ഭകഥയും പറഞ്ഞ് തിരുവനന്തപുരം SAT ആശുപത്രിയില്‍ പരിശോധനക്കെത്തി ഭര്‍ത്താവിനെയും ബന്ധുക്കളെയും വെട്ടിച്ച് ക‍ഴിഞ്ഞ ചൊവ്വാ‍ഴ്ചയായിരുന്നു മടവൂര്‍ സ്വദേശി ഷംന കടന്നുകളഞ്ഞത്.

തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ക‍ഴിഞ്ഞ ചൊവ്വാ‍ഴ്ച ഗര്‍ഭ പരിശോധനയ്ക്ക് എത്തി കാണാതായി ബന്ധുക്കളെയും നാട്ടുകാരെയും പൊലീസിനെയും മുള്‍മുനയില്‍ നിറുത്തിയ കിളിമാനൂര്‍ മടവൂര്‍ സ്വദേശി ഷംന ഗര്‍ഭിണിയല്ലെന്നാണ് വിശദമായ മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.

കരുനാഗപ്പള്ളിയില്‍ നിന്ന് നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച 22 കാരി ഷംനയെ കരുനാഗപ്പള്ളി താലൂക്ക് ആശുത്രിയില്‍ പരിശോധിച്ചിരുന്നു.ഇവിടെ നിന്ന് ലഭിച്ച റിപ്പോര്‍ട്ടില്‍ ഷംന ഗര്‍ഭിണിയല്ലെന്ന് വ്യക്തമാക്കുന്നുണ്ട്.

പിന്നേട് തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപ്ത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയിലും സ്കാനിംഗിനും ഷംന ഇപ്പോള്‍ ഗര്‍ഭണിയില്ലെന്നും പ്രസവിച്ചിട്ടില്ലെന്നും കണ്ടെത്തി.അതേസമയം ഗര്‍ഭവും ഗര്‍ഭക്കഥയും തന്‍റെ സൃഷ്ടിയാണെന്നത് ഷംന പോലീസിനോട് സമ്മതിച്ചു.അന്‍ഷാദുമായുള്ള ഷംനയുടെ വിവാഹം ക‍ഴിഞ്ഞിട്ട് 2 വര്‍ഷത്തിലധികമായി.

ഇതിനിടെ രണ്ട് തവണ ഷംന ഗര്‍ഭിണിയായി.പക്ഷേ ഈ രണ്ട് തവണയും ഗര്‍ഭം അലസിപ്പോയിരുന്നു.ഇതിനെ ചൊല്ലി തന്‍റെ രക്ഷിതാക്കളും അന്‍ഷാദിന്‍റെ ഉമ്മയുംബാപ്പയും കുത്തുവാക്കുകള്‍ പറഞ്ഞു.കുട്ടികള്‍ ഇല്ലാത്തതിന്‍റെ പേരില്‍ തന്നെ മൊ‍ഴി ചൊല്ലുമോ ഭര്‍ത്താവ് മറ്റൊരു വിവാഹം ക‍ഴിക്കുമോ എന്നിങ്ങനെയുള്ള ഭയപ്പാടും ഷംനയ്ക്ക് ഉണ്ടായിരുന്നുവെന്നും ഷംന ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി.

തനിക്ക് അന്‍ഷാദിനെ വിട്ടുപിരിയാന്‍ ആവില്ല.ഇത്തരം സാഹചര്യവും മാനസിക വിഷമവും മൂലമാണ് ഗര്‍ഭിണിയാണെന്ന് കഥ പ്രചരിപ്പിച്ച് ഭര്‍ത്താവിനെയും ബന്ധുക്കളെയും തെറ്റിദ്ധരിപ്പിച്ചതെന്നും ഷംന വ്യക്തമാക്കി.

ഓരോ മാസത്തിലും ഒരു ചൊവ്വാ‍ഴ്ച എന്ന രീതിയില്‍ ഒന്‍പതാം മാസം വരെ ഗര്‍ഭപരിശോധനയ്ക്കും ചികില്‍സക്കുമായി എസ്എടിയില്‍ വന്നിരുന്നു.പരിശോധനരേഖകളും മരുന്നുമൊക്കെ മറ്റുള്ളവരില്‍ നിന്ന് രഹസ്യമാക്കി വെച്ചു.

വയറിന്‍റെ വലുപ്പമില്ലായ്മ കുഞ്ഞിന്‍റെ ഭാരക്കുറവാണെന്ന് പറഞ്ഞ് ഷംന മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിട്ടു. ഒടുവില്‍ കള്ളി വെളിച്ചത്താകുമെന്നുള്ളതിനാലാണ് പരിശോധനയ്ക്ക് എത്തിയിട്ട് ഒളിവില്‍പോയതെന്നും ഷംന വ്യക്തമാക്കി.മിസ്സിംഗ് കേസായതിനാല്‍ അതിന്‍റെ നടപടിക്രമങ്ങള്‍ മാത്രമാണ് പൊലീസ് സ്വീകരിച്ചത്.എന്നാല്‍ ഗര്‍ഭവും ഗര്‍ഭകഥയും അലസിയ ഷംനയുടെ തുടര്‍ ജീവിതം എന്തായിരിക്കുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News