
നോയിഡയിൽ വ്യവസായിയെ പെൺകെണിയിൽ കുടുക്കാനെത്തിയ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗം.24 വയസുളള പെൺകുട്ടിക്കാണ് മാനഭംഗത്തിനിരയാകേണ്ടി വന്നത്. സൽമാൻ മാലിക്ക് എന്ന വ്യവസായിയെ പെൺകെണിയിൽ പെടുത്താൻ സുരേന്ദ്ര ഗുർജാർ എന്നയാളാണ് പെൺകുട്ടിയെ നിയോഗിച്ചത്.ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടിയാണ് പെൺകെണി ക്വട്ടേഷൻ ഏറ്റെടുത്തത്.
സൽമാൻ മാലിക്ക് സുരേന്ദ്ര ഗുർജാറിൽ നിന്ന് മൂന്ന് വർഷം മുമ്പ് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് പലിശ സഹിതം 30 ലക്ഷം രൂപയായെന്നും തിരിച്ചടക്കണമെന്നുമുളള ഗുർജാറിന്‍റെ ആവശ്യം മാലിക് ചെവിക്കൊണ്ടില്ല.ഈ സാഹചര്യത്തിലാണ് മാലിക്കിനെ പെൺകെണിയിൽ കുടുക്കാൻ ഗുർജാർ നീക്കം നടത്തിയത്.
മാലിക്കുമൊത്ത് ആഗ്ര വരെ യാത്ര നടത്താനും ബ്ലാക്ക്മെയിൽ ചെയ്യാനുതകും വിധം ഫോട്ടോകളെടുക്കാനുമായിരുന്നു ഗുർജാർ പെൺകുട്ടിക്ക് നിർദേശം നൽകിയത്. എന്നാൽ കാറിൽ യാത്ര ചെയ്യവെ യമുന എക്സ്പ്രസ് ഹൈവേയിൽ വെച്ച് മാലിക്കും സുഹൃത്തും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ചാണ് ഇരുവരും പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. “പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽ കാര്യമായ ക്ഷതമേറ്റിട്ടുണ്ട്. പ്രതികളുടെ ഡിഎൻഎ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.”മഥുര എസ്പി ശ്രാവൻ കുമാർ സിംഗ് പറഞ്ഞു.ക്വട്ടേഷൻ കാര്യം പെൺകുട്ടി ആദ്യഘട്ടത്തിൽ വെളിപ്പെടുത്തിയിരുന്നില്ല.
എന്നാൽ പൊലീസിന്‍റെ ആവർത്തിച്ചുളള ചോദ്യം ചെയ്യലിൽ ഇക്കാര്യം പെൺകുട്ടി സമ്മതിക്കുകയായിരുന്നു. ബലാത്സംഗത്തിനിടെ പെൺകുട്ടി ക്വട്ടേഷൻ നൽകിയ ഗുർജാറിനെ വിളിച്ചെങ്കിലും ഫോണിൽ ലഭ്യമായില്ല.കേസിൽ പൊലീസ് ഗുർജാറിനേയും അറസ്റ്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here