കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അന്തരിച്ചു

തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റര്‍ എം എസ് രവി അന്തരിച്ചു. ഇന്ന് ഉച്ചയോടെ വീട്ടില്‍ കുഴഞ്ഞ്‌വീണതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരൻ -മാധവി ദന്പതികളുടെ ആൺമക്കളിൽ നാലാമത്തെയാളാണ് രവി. ശൈലജയാണ് ഭാര്യ. എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവി എന്നിവര്‍ മക്കളാണ്.

കേരളകൗമുദി ഡയറക്ടര്‍ കൂടിയാണ് എം എസ് രവി. മാധ്യമ രംഗത്തെ വിവിധ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News