നാടുവിട്ടു പോയ ആളെ 40 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തി; സഹായമായത് യൂട്യൂബ് ; ഇതാണ് സംഭവിച്ചത്

40 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ കാണാതായ ആളെ കണ്ടെത്തി. കണ്ടെത്തിയത്, യൂട്യൂബിന്‍റെ സഹായത്തില്‍. മണിപ്പൂര്‍ സ്വദേശിയെയാണ് യുട്യൂബിന്‍റെ സഹായത്തില്‍ കണ്ടെത്തിയത്. സംഭവിച്ചത് ഇതാണ്. വര്‍ഷങ്ങള്‍ക് മുമ്പ് 24 വയസ്സില്‍ ഖോംദ്രാം ഗംഭീര്‍ സിംഗ് നാടുവിട്ട് പോയത്. വര്‍ഷങ്ങളായി വീട്ടുകാര്‍ക്ക് ഇവരെക്കുറിച്ച്, ഒരു വിവരവും ഉണ്ടായിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളുടെ സഹോദരീ പുത്രനാണ്, ഇയാള്‍ പാടുന്ന ഒരു വീഡിയോ ശ്രദ്ധിക്കാന്‍ ഇടയായത്. മുംബൈയില്‍ വെച്ച് ഇദ്ദേഹം ഒരു ഹിന്ദി പാട്ട് പാടിയത് യൂട്യൂബിലൂടെ വൈറലായിരുന്നു. വീഡിയോയില്‍ ഇയാള്‍ സ്ഥലവും തന്റെ പേരും പറയുന്നുണ്ട്. ഇതാണ് സഹോദരീപുത്രന്‍ ശ്രദ്ധിച്ചത്.

മുംബൈ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ഫിറോസ് ഷാകിര്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പകര്‍ത്തിയ വീഡിയോയായിരുന്നു അത്. പിന്നീട് അത് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. വീഡിയോ കണ്ട സഹോദരീ പുത്രന്‍ മുംബെെ പൊലീസുമായി ബന്ധപ്പെട്ടാണ്,
ഗംഭീറിനെ തിരിച്ചു കൊണ്ടുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News