ബലാത്സംഘികള്‍ക്കൊപ്പമില്ല; താരം ബിജെപി വിട്ടു

ബലാല്‍സംഗം ചെയ്യുന്നവരുടെയും  അതിന് ഒത്താശ ചെയ്യുന്നവരെയും ഒപ്പം പ്രവര്‍ത്തിക്കാനാവില്ലെന്ന് പറഞ്ഞ് ബിജെപി ബന്ധമൊ‍ഴിഞ്ഞത് നടി മല്ലിക രജ്പുത് . സ്ത്രീകളുടെ സുരക്ഷ ബിജെപി വർഗ്ഗീയവൽക്കരിക്കുകയാണെന്നും ബലാല്‍സംഗം ചെയ്തവരെ സംരക്ഷിക്കുകയാണെന്നും മല്ലിക ആരോപിച്ചു.

റിവോൾവർ റാണി എന്ന ബോളിവുഡ് ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് മല്ലിക രജ്പുത്. ബിജെപിക്കെതിരെ മല്ലിക പ്രസ്താവന നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ബലാൽസംഗ പ്രതികളെ തുടർച്ചയായി സംരക്ഷിക്കുന്ന പാര്‍ട്ടിയിൽ ഇനി തുടരാനാകില്ലെന്ന് വീഡിയോയിൽ മല്ലിക പറയുന്നു.

കശ്മീരിൽ കൊലചെയ്യപ്പെട്ട പെൺകുട്ടിക്ക് അതിവേഗം നീതി ലഭ്യമാക്കാൻ ബിജെപി വേണ്ടത് ചെയ്യണമായിരുന്നു. എന്നാൽ ഇതൊരു ഹിന്ദു-മുസ്ലിം വർഗീയ പ്രശ്നമാക്കി വളര്‍ത്താനാണ് ബിജെപി ശ്രമിച്ചത്. ഇക്കാരണത്താൽ ഞാൻ പാർട്ടിയിൽ നിന്നും രാജി വെക്കുന്നു. മല്ലിക കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News