അശ്ലീലം വാരി വിതറുന്ന ബിജെപി നേതാക്കള്‍; മാധ്യമപ്രവര്‍ത്തകകളെ അടച്ചാക്ഷേപിച്ച് ബിജെപി നേതാവിന്‍റെ കുറിപ്പ്; പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞു

തമി‍ഴ്നാട് ഗവര്‍ണര്‍ കവിളില്‍ തലോടിയ മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് ബിജെപി നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവത്തില്‍ ഗവര്‍ണറെ ന്യായീകരിച്ചുകൊണ്ടാണ് ബിജെപി നേതാവ് എസ് വി ഇ ശേഖര്‍ വെങ്കട്ടരാമന്‍ പോസ്റ്റിട്ടിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകയെ സ്പര്‍ശിച്ചതിന് ഗവര്‍ണറായിരുന്നു കൈ ഫിനോയില്‍ ഇട്ട് കഴുകേണ്ടിയിരുന്നതെന്നാണ് ശേഖറിന്‍റെ പോസ്റ്റ്. മാധ്യമ പ്രവര്‍ത്തകയുടെ ഉദ്ദേശം ഗവര്‍ണറേയും പ്രധാനമന്ത്രിയേയും അപമാനിക്കുക എന്നതായിരുന്നെന്നും ശേഖറിന്‍റെ പോസ്റ്റില്‍ പറയുന്നു.

വമ്പന്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടാതെ വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉന്നത സ്ഥാനത്ത് എത്താന്‍ സാധിക്കില്ലെന്നതടക്കമുള്ള ആഭാസങ്ങളാണ് ശേഖര്‍ എ‍ഴുതിപ്പിടിച്ചത്. അടുത്തിടെ ഉയരുന്ന പരാതികള്‍ അതാണ് സൂചിപ്പിക്കുന്നത്. “വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഇത്തരം വൃത്തികെട്ട ജീവികള്‍ തമിഴ്നാട്ടിലെ മാധ്യമ രംഗത്ത് ധാരാളം ഉണ്ട്.

ഈ സ്ത്രീയും അതില്‍ നിന്നും ഒട്ടും കുറവല്ല’ സര്‍വ്വകലാശാലകളേക്കാള്‍ ലൈംഗീക ചൂഷണങ്ങള്‍ നടക്കുന്നത് മാധ്യമ മേഖലയിലാണ്. ഇവരാണ് ഗവര്‍ണറെ ചോദ്യം ചെയ്യാന്‍ വരുന്നത്” ശേഖര്‍ കുറിച്ചു. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതോടെ ശേഖര്‍ തന്‍റെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് ബിജെപി നേതാക്കളായ എച്ച് രാജയ്ക്കും വെങ്കട്ടരാമനുമെതിരെ ചെന്നെയിലെ ബിജെപി ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തും. മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ സ്പര്‍ശിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് മാപ്പ് പറഞ്ഞിരുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News