റിസര്‍വേഷന്‍ ഇല്ലെങ്കിലും മലബാറിലെ യാത്രക്കാര്‍ വിഷമിക്കേണ്ട; വരുന്നൂ അന്ത്യോദയ 

മലബാറും മാവേലിയും മംഗലാപുരവും പോയിക്ക‍ഴിഞ്ഞാല്‍ മലബാറുകാര്‍ക്ക് ആകെ ആശ്വാസം ബസുകളാണ്. ഇനി ഈ വിഷമം മറക്കാം.  ടിക്കറ്റ് റിസര്‍വ് ചെയ്തില്ലെങ്കിലും രാത്രിവണ്ടീല്‍ കയറി സ്ഥലം പിടിക്കാം. പുതിയ ട്രെയിന്‍ സര്‍വീസ് ആണ് വരുന്നത്.

കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കാണ് അത്യാധുനിക സംവിധാനമുള്ള ട്രെയിന്‍ ആരംഭിക്കുന്നത്. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്സ്പ്രസ് സര്‍വീസാണ് ഉടന്‍ റെയില്‍വേ ആരംഭിക്കുന്നത്.

ജനറല്‍ കോച്ചുകള്‍ മാത്രമുള്ള ട്രെയിനാണ് അന്ത്യോദയ എക്സ്പ്രസ്. എസി, റിസര്‍വേഷന്‍ കോച്ചുകളില്ല. യാത്രക്കാര്‍ക്ക് ജനറല്‍ ടിക്കറ്റെടുത്ത് ഏത് കോച്ചിലും കയറാം. പെട്ടെന്ന് യാത്ര തീരുമാനിച്ചവര്‍ക്കും റിസര്‍വ് ചെയ്ത് യാത്ര ചെയ്യാന്‍ പണമില്ലാത്തവര്‍ക്കും ഏറെ ആശ്വാസകരമാവും ഈ പുതിയ ട്രെയിന്‍.

വൈകിട്ട് 6.45നുള്ള മലബാര്‍, 7.15നുള്ള മാവേലി, 8.40നുള്ള മംഗളൂരു എക്സ്പ്രസ് ട്രെയിനുകള്‍ കഴിഞ്ഞാല്‍ നിലവില്‍ വടക്കന്‍ ജില്ലകളിലേക്ക് ഇപ്പോള്‍ ട്രെയിനുകളില്ല. അന്ത്യോദയ എക്സ്പ്രസ് വരുന്നതോടെ ഈ ദുരിതത്തിന് ഒരു പരിഹാരമാകുമെന്ന് യാത്രക്കാര്‍ പറയുന്നു.

സര്‍വീസ് നടത്താന്‍ ആവശ്യമായ പുതിയ 21 കോച്ചുകള്‍ കൊച്ചുവേളിയിലെ റെയില്‍വേ യാഡില്‍ കഴിഞ്ഞ ദിവസം എത്തി. ട്രെയിനിലെ. ഇലക്ട്രിക്കല്‍ ജോലികളും അറ്റകുറ്റപ്പണികളും രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 9.30ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന വണ്ടി വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തക്കും തിരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News