മിനിമം വേതനം; സർക്കാർ വിജ്ഞാപനമിറക്കണം; ന‍ഴ്സുമാർ സമരം ശക്തമാക്കുന്നു

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ന‍ഴ്സുമാർ ലോങ് മാർച്ച് നടത്താൻ ഒരുങ്ങുന്നു. ചേർത്തലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഇൗ മാസം 24ന് കാൽനടയായി യാത്ര ആരംഭിക്കും. മിനിമം വേതനം സംബന്ധിച്ച സർക്കാർ വിജ്ഞാപനം 23ന് മുൻപ് ഇറക്കണമെന്നതാണ് ന‍ഴ്സുമാരുടെ ആവശ്യം.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർണയിച്ച വേതന വ്യവസ്ഥകളിൽ മാറ്റം ഉണ്ടാകരുത്. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഇൗ മാസം 23ന് മുൻപ് ഇറക്കണം എന്നിവയാണ് സമരം ചെയ്യുന്ന ന‍ഴ്സുമാരുടെ ആവശ്യം.

ഇതിനായാണ് സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല സമരത്തെ കൂടുതൽ ശക്തിപ്പെടുത്താൻ യുണൈറ്റഡ് ന‍ഴ്സസ് അസോസിയേഷൻ തീരുമാനിച്ചത്. ഇൗ മാസം 24ന് 243 ദിവസമായി നഴ്‌സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെ.വി.എം ആശുപത്രിയ്ക്ക് മുന്നില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് ആരംഭിക്കുക.

സെക്രട്ടറിയേറ്റിനു മുന്നിലാണ് മാർച്ച് അവസാനിക്കുക. 24ന് മുതൽ സ്വകാര്യ ആശുപത്രികളെ സ്തംഭിപ്പിച്ചു കൊണ്ട് ന‍ഴ്സുമാർ പണിമുടക്കും ആരംഭിക്കും.

ന‍ഴ്സുമാരുടെ അലവൻസിൽ മാറ്റം വരുത്തിയാൽ അത് അംഗീകരിക്കില്ലെന്നും യു.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് സിബി പറഞ്ഞു. എട്ട് ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് നഴ്‌സുമാര്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിനു അനിശ്ചിതകാല സമരത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News