
ഭാഗ്യജോഡിയായ ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും ഒന്നിക്കുമ്പോള്‍ മലയാളക്കര അത് ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. ആസിഫും അപര്‍ണയും വീണ്ടും ഒന്നിക്കുന്ന ബിടെക്ക് എന്ന ചിത്രത്തിന്‍റെ ട്രെയിലറിനോടുള്ള പ്രേക്ഷക പ്രതികരണം അതാണ് കാട്ടുന്നത്.
ദിവസങ്ങള്‍ കൊണ്ട് പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരുമായാണ് ട്രെയിലര്‍ കുതിക്കുന്നത്. ആസിഫിനും അപര്‍ണയ്ക്കുമൊപ്പം അനൂപ് മേനോന്‍, നിരഞ്ജന, സൈജു കുറുപ്പ്, ദീപക്, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രാമകൃഷ്ണ.ജെ.കുളൂരാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ട്രെയിലര്‍ കാണാം
പൂര്‍ണമായും ബെംഗളൂരുവില്‍ ചിത്രീകരിച്ച ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here