മക്കളെ ടെഡ്ഡിബെയറുകള്‍ക്കൊപ്പം ഉറക്കിടത്തുന്നവരാണോ; കേള്‍ക്കണം, ഈ അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന കഥ

മക്കളെ ടെഡ്ഡിബെയറുകള്‍ക്കൊപ്പം ഉറക്കിക്കിടത്തുന്നവരാണ് ഭൂരിഭാഗം അമ്മമാരും. പലപ്പോളും ശ്രദ്ധിക്കുക പോലും ചെയ്യാതെ,കുട്ടികളെ തനിച്ച് ഉറക്കി കിടത്തിപ്പോകുന്നു. കുഞ്ഞ് താ‍ഴെ വീ‍ഴാതിരിക്കാനായി കട്ടിലില്‍ ടെഡ്ഡിബെയറുകളോ തലയിണകളോ വെക്കുന്നു. എന്നാല്‍ അതു മൂലം ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് ശ്രദ്ധിക്കുന്നു പോലുമില്ല.

ഒന്നരവയസുകാരി മകളോടൊപ്പം ടെഡിബെയർ പാവയെവെച്ച് ഉറക്കാൻ കിടത്തിയതാണ്, അമ്മ ഡെക്സി ലെയ്‌വാൾഷ്. മകള്‍ സുരക്ഷിതയാണെന്ന വിശ്വാസത്തില്‍, ആ അമ്മ അടുത്ത മുറിയില്‍ ഉറങ്ങാന്‍ കിടന്നു.

എന്നാല്‍ പിറ്റേന്ന് കണ്ട കാ‍ഴ്ച, ടെഡിബെയർ കുഞ്ഞിന്റെ മുകളിൽ വീണുകിടക്കുന്നതാണ്. മൂന്നടി പൊക്കമുള്ള ടെഡിബെയർ കുഞ്ഞിന്റെ ശരീരംമൂടി കിടന്നു. വളരെപെട്ടന്ന ടെഡ്ഡിബെയര്‍മാറ്റി മാറ്റി കുട്ടിയെ എടുത്തെങ്കിലും മുട്ടി മരിച്ചിരുന്നു. ആശുപത്രി റിപ്പോര്‍ട്ടില്‍ നിന്നുമാണ് കുട്ടി, ശ്വാസം മുട്ടിമരിക്കുകയായിരുന്നെന്ന് കണ്ടെത്തുന്നത്.

മക്കളുടെ സുരക്ഷയെ കണക്കിലെടുത്ത് എല്ലാ അമ്മമാരും ചെയ്യുന്നതാണ് ഇത്.

എന്നാല്‍ അശ്രദ്ധ കൊണ്ട് സംഭവിക്കുന്ന ഇക്കാര്യങ്ങള്‍ പലപ്പോ‍ഴും ശ്രദ്ധിക്കാതെ പോകുന്നു. ഇക്കാര്യത്തില്‍ ബോധവത്കരണം നടത്താനായി അമ്മ ഒരു ഫെയ്സ്ബുക്ക് കാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്, ഡെക്സി ലെയ്‌വാൾഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News