പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ പരിഗണന വിഷയങ്ങളിൽ മാറ്റം വരുത്തണം; സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ്

പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണന വിഷയങ്ങളിൽ മാറ്റം വരുത്തണമെന്ന് 22ആം പാർട്ടി കോൺഗ്രസ് പ്രമേയത്തിലൂടെ ആവശ്യപെട്ടു.ധനകാര്യ കമ്മീഷൻ നീക്കത്തിനെതിരെ സംസ്ഥാന ധന മന്ത്രിമാരുടെ യോഗം വിളിച്ച കേരള സർക്കാർ തീരുമാനത്തെ പാർട്ടി കോൺഗ്രസ് അഭിനദിച്ചു. ജോലി സ്ഥിരത നഷ്ട്ടപ്പെടുത്തുന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നയത്തേയും പാർട്ടി കോൺഗ്രസ് അപലമ്പിച്ചു .

കേരള ധനമന്ത്രി തോമസ് ഐസക്കാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ പരിഗണന ചട്ടങ്ങൾക്കെതിരെ പ്രമേയം അവതരിപ്പിച്ചത്. ത്രിപുര മുൻ ധനമന്ത്രി ജിതിൻ ചൗധര്യ പിൻതാങ്ങി.71 ലെ സെൻസസ് മാറ്റി 2011ലെ സെൻസസ് അടിസ്ഥാനമാക്കാനുള്ള ധനകാര്യ കമ്മീഷൻ തീരുമാനം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതം വെട്ടികുറയ്ക്കുമെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.

ഇതിനെതിരെ ജനങ്ങൾ അണിനിറക്കണം. കേന്ദ്ര സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ തീരുമാനത്തിന് എതിരെ സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിച്ച കേരള സർക്കാരിന്റെ തീരുമാനത്തെ പാർട്ടി കോൺഗ്രസ് അഭിനന്ദിച്ചു. യോഗം വിജയകരം ആയിരുന്നുവെന്നും വിലയിരുത്തി.

ത്രിപുരയിൽ പാർട്ടി പ്രവർത്തകർക്ക് നേരെയുള്ള ആർ.എസ.എസ്- ബി.ജെ.പി ആക്രമണത്തിനെതിരെ പ്രതിഷേധ സമരത്തിന് പാർട്ടി കോൺഗ്രസ് ആഹ്വാനം ചെയ്ത്. സിറിയയിൽ ആണവായുധ ആക്രമണം നടത്തിയ അമേരിക്കന് നിലപാടിനെ അപലബിക്കുന്ന പ്രമേയം പാസാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News