സൂപ്പര്‍ കപ്പില്‍ ബംഗളുരുവിന്‍റെ പുഞ്ചിരി; ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് കിരീടത്തില്‍ മുത്തമിട്ടു; ഇരട്ടഗോളുമായി സുനില്‍ ഛേത്രി വീരനായകനായി

ആദ്യ സൂപ്പര്‍കപ്പില്‍ ബംഗളുരു എഫ് സിയുടെ പടയോട്ടം. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത ബംഗളുരു എഫ് സി സൂപ്പര്‍ കപ്പില്‍ മുത്തമിട്ടു.

ആവേശകരമായ കലാശപ്പോരാട്ടത്തില്‍ സമ്പൂര്‍ണ ആധിപത്യം നേടിയാണ് സുനില്‍ ഛേത്രിയും സംഘവും ഭുവനേശ്വരില്‍ നിന്ന് സൂപ്പര്‍ കപ്പുമായി മടങ്ങുന്നത്. ഐഎസ്എല്‍ കലാശക്കളിയില്‍ നഷ്ടമായ കിരീടം സൂപ്പര്‍കപ്പിലൂടെ സ്വന്തമാക്കിയതോടെ ഇന്ത്യന്‍ ഫുട്ബോളിലെ ചാമ്പ്യന്‍ പട്ടത്തിന് അവകാശികളാണെന്ന പ്രഖ്യാപനം നടത്താനും ഛേത്രിക്കും കൂട്ടര്‍ക്കും സാധിച്ചു.

ഇരട്ടഗോളുമായു നായകന്‍ ഛേത്രി തന്നെയാണ് ബംഗളുരൂവിനെ വിജയത്തിലെത്തിച്ചത്. രാഹുല്‍ ബേക്കെയും നിക്കോളസും പട്ടിക തികച്ചു. ക്രാമയാണ് ബംഗാള്‍ ടീമിന്‍റെ ആശ്വാസ ഗോള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News