പാർട്ടി കോൺഗ്രസ് പ്രതിനിധികൾക്ക് ആവേശം പകർന്നു നാടൻ പാട്ട് കലാകാരൻമാർ

പാർട്ടി കോൺഗ്രസ് പ്രതിനിധികൾക്ക് ആവേശം പകർന്നു നാടൻ പാട്ട് കലാകാരൻമാർ. ദില്ലിയിൽ നിന്നും എത്തിയ തീപാട്ട് കലാസംഘമാണ് പ്രതിനിധി സമ്മേളനത്തിനിടെ വേദിയിലെത്തി വിവിധ ഭാഷകളിൽ വിപ്ലവ ഗാനങ്ങൾ ആലപിക്കുന്നത്.

ഹിന്ദിയിൽ തുടങ്ങി തെലുങ്കും മലയാളവും കടന്ന് ഭാഷ അതിർവരമ്പുകളില്ലാതെ ഇവർ പാടി തകർക്കുമ്പോൾ ഒപ്പം താളം പിടിച്ചു പാർട്ടി കോൺഗ്രസ് പ്രതിനിധികൾ. ദില്ലിയിലെ ജനസംസ്കൃതിയുടെ കീഴിലുള്ള സംഘമാണ് തീപാട്ട്. ഇന്ത്യയിലെ ഒട്ടുമിക്ക പ്രാദേശിക ഭാഷകളിലുമുള്ള വിപ്ലവ ഗാനങ്ങൾ ആലപിക്കും.

പ്രതിനിധി സമ്മേളനത്തിന്റെ ഇടവേളകളിൽ വേദിയിലെത്തി സംഘം, ഗാനം ആലപിക്കും. കർഷക മാർച്ചുകളിലും തൊഴിലാളി സമരങ്ങളിലും ഇവർ സ്ഥിര സാനിധ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News