വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ മരണം; എസ് ഐ ദീപക്കിനെ അറസ്റ്റ് ചെയ്തു

വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ  മരണം, എസ് ഐ ദീപക്കിനെ  അറസ്റ്റ് ചെയ്തു. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചു വരുത്തിയാണ് അറസ്റ്റ്.  ക‍ഴിഞ്ഞ എട്ടു മണിക്കൂറുകളായി,  കേസ്അന്വേഷിക്കുന്ന പ്രത്യേക സംഘം വരാപ്പുഴ എസ് ഐ ദീപക്കിനെ ചോദ്യം ചെയ്തു വരികയായിരുന്നു .

മരിച്ച ശ്രീജിത്തിനെ എസ് ഐ മർദ്ദിച്ചു എന്ന് ആരോപണം ഉയർന്നിരുന്നിരുന്നു.

രാവിലെ 11 മണിയോടെയാണ് പ്രത്യേക അന്വേഷണസംഘം എസ്ഐ, ജി എസ് ദീപക്കിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ശ്രീജിത്തിനെ എസ്ഐ മർദ്ദിച്ചിട്ടുണ്ടോ എന്നും ശ്രീജിത്തിന്റെ അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നുമാണ് അന്വേഷണസംഘം പരിശോധിക്കുന്നത് .

എസ്ഐയെ പ്രതിയാക്കുന്നതും അറസ്റ്റ് ചെയ്യുന്നതും സംബന്ധിച്ച് ചോദ്യം ചെയ്യാൻ പൂർത്തിയായാൽ മാത്രമേ പറയാൻ കഴിയൂ എന്ന് പ്രത്യേക അന്വേഷണസംഘം പറഞ്ഞു . സംഭവദിവസം താൻ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല എന്നാണ് എസ്ഐയുടെ മൊഴി.

വീടാക്രമണവും തുടർന്നുണ്ടായ സംഭവങ്ങളും അറിഞ്ഞ് പുലർച്ചെ രണ്ടുമണിയോടെ മാത്രമാണ് സ്റ്റേഷനിലെത്തിയതെന്നും എസ്ഐ പ്രത്യേക അന്വേഷണസംഘത്തോട് പറഞ്ഞു.

എന്നാൽ മരിച്ച ശ്രീജിത്തിനെയും തങ്ങളെയും എസ്ഐ മർദ്ദിച്ചതായാണ് വീട്ആക്രമണ കേസിലെ മറ്റ് പ്രതികൾ നല്കിയിരിക്കുന്ന മൊഴി. എസ് ഐ ശ്രീജിത്തിനെ മർദിച്ചിട്ടുണ്ടോ , ഉണ്ടെങ്കിൽ അത് മരണ കാരണമായിട്ടുണ്ടോ എന്നീ കാര്യങ്ങളിലാണ് ഇനി വ്യക്തത വരുത്തേണ്ടത്. എസ്ഐയുടെ പങ്ക് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്ന് പ്രത്യേക അന്വേഷണസംഘം അറിയിച്ചു. സിഐ ക്രിസ്ത്യൻ ഫാമിനെയും ഉടൻ ചോദ്യം ചെയ്യും.

ഇതിനിടെ ഇന്നലെ അറസ്റ്റിലായ പോലീസുകാരുടെ ജാമ്യാപേക്ഷയിൽ പറവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നാളെ വിധി പറയും . പോലീസുകാരുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു . പ്രതികളായ പോലീസുകാർക്ക് ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് പ്രോസികൂഷൻ വാദത്തിനിടെ ആവശ്യപ്പെട്ടു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News