
നാലു പതിറ്റാണ്ടിനു ശേഷം മെറിലാന്‍ഡ് സിനിമ തിരിച്ചുവരുന്നു. മെറിലാന്‍ഡ് സ്ഥാപകന്‍ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകന്‍ വിശാഖ് സുബ്രഹ്മണ്യമാണ് മെറിലാന്‍ഡ് സിനിമാസിെൻറ രണ്ടാംവരവിനു നേതൃത്വം നല്‍കുന്നത്.
മലയാള സിനിമാ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതിവച്ചൊരു പേരാണ് മെറിലാന്‍ഡ് സിനിമാസ്. മുരുകനും മയിലും ചേര്‍ന്ന മെറിലാന്‍ഡ് സിനിമയുടെ ലോഗോ , ഒരുകാലത്ത് മലയാളികള്‍ക്ക് മികച്ച കലാസൃഷ്ടികളിലേക്കുള്ള ക്ഷണം ആയിരുന്നു. മധു നായകനായി 1979ൽ പുറത്തിറങ്ങിയ ‘ഹൃദയത്തിന്റെ നിറങ്ങളായിരുന്നു’ മെറിലാൻഡിന്റെ അവസാന സിനിമ.
പിന്നീട് മെറിലാൻഡ് മലയാള സിനിമാ തിരശീലയിൽ നിന്നു പതുക്കെ മാഞ്ഞു. നാലു പതിറ്റാണ്ടിനു ശേഷമാണ് മെറിലാൻഡ് സിനിമ തിരിച്ചുവരുന്നത്. മെറിലാൻഡ് സ്ഥാപകൻ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകൻ വിശാഖ് സുബ്രഹ്മണ്യമാണ് രണ്ടാംവരവിനു നേതൃത്വം നൽകുന്നത്.
വിശാഖ് സുബ്രഹ്മണ്യവും നടൻ അജു വർഗീസും ചേർന്നു നിർമിക്കുന്ന ആദ്യസിനിമ ‘ലൗ ആക്‌ഷൻ ഡ്രാമ’യുടെ ഷൂട്ടിങ് ഉടൻ തുടങ്ങും. നടനും തിരക്കഥാകൃത്തുമായ ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. നിവിൻ പോളി നായകനായ ചിത്രത്തിലൂടെ നയൻതാരയ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതകൂടിയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here