ഓർമ്മ നഷ്ടപ്പെട്ട ബിജയ്ക്കിതു പുതുജീവിതം; മടങ്ങുകയാണ് സ്വന്തം നാട്ടിലേക്ക്

ഒരു നാടൊരുക്കിയ സ്നേഹവും പരിചരണവും ബിജയ്‌ എന്ന ബംഗാളുകാരന് നൽകിയത്‌ പുതിയൊരു ജീവിതമാണ്. അഞ്ച്‌ വർഷം മുൻപ്‌ നടന്ന അപകടത്തിൽ ഓർമ്മ നഷ്ടപ്പെട്ട ബിജയ്‌ എട്ട്‌ മാസം മുൻപാണു ബംഗാളിൽ നിന്നും കാണാതായത്‌. നാട്ടുകാരും വിവിധ കൂട്ടായ്മകളും ബിജയ്ക്കായി കൈ കോർത്തു.

ഒടുവിൽ എറണാകുളം ജില്ലാ കലക്ടർ ബിജയ്‌യെ ബന്ധുക്കൾക്ബന്ധുക്കൾക്ക്‌ കൈമാറി. ഒരു നാടിന്റെ സ്നേഹവുമായി ബിജയ്‌ ഞായറാഴ്ച്ച സ്വന്തം വീട്ടിലേക്ക്‌ മടങ്ങും. ദുരിത പർവ്വത്തിനൊടുവിൽ ഇനി ബിജയ്‌ ജന്മ ദേശമായ ബംഗാളിലേക്ക്‌ മടങ്ങും. തെരുവിൽ ദുരിതം പേറി അവസാനിക്കുമായിരുന്ന ബിജയ്ക്ക്‌ ഇത്‌ രണ്ടാം ജന്മമാണു. കഴിഞ്ഞ ജനുവരിയിലാണു ദേഹമാസകലം മുറിവേറ്റ നിലയിൽ ബിജയ്‌ കൃഷ്ണയെ കളമശ്ശേരിയിൽ കണ്ടെത്തിയത്‌.

ദുർഗ്ഗന്ധം വമിക്കുന്ന മുറിവുകളുമയി അവശനായിരുന്നു ബിജയ്‌ അന്ന്. തുടർന്ന് പൊലീസിൻ്റെ സഹായത്തോടെ നാട്ടുകാർ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ തന്നെയാണ് ഇയാൾക്ക് വേണ്ട മരുന്നും ആഹാരവും പരിചരണവും നൽകിയത്. നാലു മാസക്കാലം നീണ്ടു നിന്ന ചികിത്സക്കൊടുവിൽ ഞായറാഴ്ച്ച കുടുംബത്തിനൊപ്പം ബിജയ്‌ നാട്ടിലേക്ക്‌ മടങ്ങും. സംസാരിക്കാനകാത്ത ബിജയ്‌ യുടെ ഉറ്റവരെ കണ്ടെത്താൻ നാട്ടുകാർ നന്നേ ബുദ്ധി മുട്ടി.

അഞ്ച്‌ വർഷങ്ങൾക്ക്‌ മുൻപ്‌ സംഭവിച്ച വാഹനാപകടത്തിലാണു ബിജയ്ക്ക്‌ സാരമായി പരുക്കേറ്റത്‌. ഇതോടെ ബുദ്ധിക്ക്‌ തകരാർ സംഭവിച്ച ബിജയ്‌ കേരളത്തിൽ എങ്ങനെ എത്തി എന്ന് മാത്രം ആർക്കും അറിയില്ല. നഷ്ടപ്പെട്ട ഭർത്താവിനെ തിരിച്ച്‌ കിട്ടിയ സന്തോഷത്തിലാണു ഭാര്യ കാകോലി ഹൽദാർ. മൂന്നു കുട്ടികളുടെ അഛൻ കൂടിയാണു ബിജയ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News