വാട്സണു മുന്നില്‍ മുട്ടുമടക്കി രാജസ്ഥാന്‍റെ ബൗളര്‍മാര്‍; ഗെയിലിന് പിന്നാലെ സെഞ്ചുറിത്തിളക്കത്തില്‍ വാട്സണ്‍

ചെന്നെെയ്ക്കു വേണ്ടി വാട്സണ്‍ന്‍റെ വെടിക്കെട്ട്. 9 ഫോറുകള്‍ 6 സിക്സറുകളുമായി വാട്സണ്‍ ആഞ്ഞടിച്ചപ്പോള്‍ 51 ബോളുകളില്‍ നിന്ന് സെഞ്ച്വറി. തുടക്കം മുതലേ ഇടിവെട്ട് പുറത്തെടുത്ത വാട്സണുമുന്നില്‍ രാജസ്ഥാന്‍റെ ബൗളര്‍മാര്‍, വിയര്‍ത്തു.

തെടുന്നതെല്ലാം ഫോറുകളും സിക്സറുകളും. ഒപ്പം റെയ്നയും കൂടിയായപ്പോള്‍ ബൗളര്‍മാര്‍ പറക്കുകയായിരുന്നു. 29 ബോളിലാണ് റെയ്ന 46 റണ്‍സെടുത്ത് അര്‍ദ്ധ സെഞ്ച്വറിക്ക് 4 റണ്‍സകലെ റെയ്ന പുറത്തായി.

റെയ്നയെ കൂടാതെ 12 റണ്‍സെടുത്ത റായിഡുവിന്റെയും 5 റണ്‍സെടുത്ത ധോണിയുടേയും 3 റണ്‍സെടുത്ത ബില്ലിംഗ്സണിന്റെയും വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News