കൊച്ചിയില്‍ യുവതിയെ കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്തു; സംഭവത്തില്‍ ദുരൂഹത; പൊലീസ് കണ്ടെത്തല്‍ ഇങ്ങനെ

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. യുവതിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കാണപ്പെട്ടത് . സംഭവം നടന്നത് രാത്രി വൈകിയായതിനാൽ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും ഇന്ന് നടക്കും.

ഇടപ്പള്ളി പോണേക്കരയിലെ വീടിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവല്ല സ്വദേശി മീര, പാലക്കാട് സ്വദേശി നൗഫൽ എന്നിവരാണ് മരിച്ചത്. ഇവരെക്കുറിച്ച് പോലീസ് പ്രാഥമികമായി അന്വേഷിച്ചറിഞ്ഞ വിവരങ്ങൾ ഇങ്ങനെയാണ്.

ഏറെ നാളായി അടുപ്പത്തിലായിരുന്ന മീരയും നൗഫലും വിവാഹിതരല്ലെങ്കിലും പോണേക്കരയിൽ വീട് വാടകയ്ക്കെടുത്ത് ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാൽ വിവാഹിതയായിരുന്ന മീരയ്ക്ക് ഒരു മകളുണ്ട്.കൂടാതെ മറ്റൊരാളുമായി മീരയ്ക്ക് വഴിവിട്ട ബന്ധം ഉണ്ടെന്ന് നൗഫൽ സംശയിച്ചിരുന്നു.

ഇക്കാര്യം പറഞ്ഞ് ഇവർ പരസ്പരം വഴക്കിടാറുണ്ട്. അത്തരത്തിലുള്ള കലഹം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മീരയെ കൊലപ്പെടുത്തിയ ശേഷം താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് സുഹൃത്തുക്കളെ വിളിച്ചറിയിച്ച ശേഷം നൗഫൽ തൂങ്ങി മരിക്കുകയായിരുന്നു.

സുഹൃത്തുക്കൾ അറിയിച്ചതനുസരിച്ചാണ് പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയത്.സംഭവം രാത്രി വൈകിയായതിനാൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയിട്ടില്ല.

കൊലപാതകത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News