വയര്‍ കുറയ്ക്കണോ? ചുട്ട വെളുത്തുള്ളി പരീക്ഷിക്കൂ; വിദ്യകള്‍ ഇങ്ങനെ

വയര്‍ കുറയ്ക്കാന്‍ പലവിദ്യകള്‍ പരീക്ഷിച്ച് മടുത്തവര്‍ വെളുത്തുള്ളി കൊണ്ടുള്ള ഈ മരുന്നുകൂടി പരീക്ഷിക്കൂ. വയർ മാത്രമല്ല തടിയും കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി.

വെളുത്തുള്ളി ചുട്ടു കഴിക്കുമ്പോള്‍ ഗുണങ്ങള്‍ ഒന്ന് കൂടി വര്‍ദ്ധിക്കുന്നു. ചുട്ട വെളുത്തുള്ളി കഴിക്കാനും പ്രയാസമില്ല വെളുത്തുള്ളി ചുട്ടെടുക്കുമ്പോള്‍ അതിന്റെ പൊള്ളല്‍ മാറികിട്ടും.

വെളുത്തുള്ളികൊണ്ടുള്ള വിദ്യകള്‍ വായിച്ചോളൂ

1. വെളുത്തുള്ളി അടിച്ച് ജ്യൂസെടുത്ത് ഒരു ടീസ്പൂൺ ജ്യൂസ് കുടിയ്ക്കുക. ഇതിനുശേഷം ഒരു ഗ്ലാസ് ഇളംചൂടുവെള്ളവും കുടിയ്ക്കണം. വെളുത്തുള്ളി നീരിൽ വേണമെങ്കിൽ തേനും ചേർക്കാം.

2. വെളുത്തുള്ളി 3 അല്ലി ചതയ്ക്കുക. ഇത് 1 ചെറുനാരങ്ങയുടെ ജ്യൂസ് ഒരു കപ്പു വെള്ളത്തിൽ കലക്കിയതിൽ ചേർത്തു കുടിയ്ക്കാം. അല്ലെങ്കിൽ ചതച്ച വെളുത്തുള്ളി കഴിച്ച ശേഷം ചെറുനാരങ്ങാവെള്ളം കുടിച്ചാലും മതി ആകും.

3. 1 ടീസ്പൂൺ വെളുത്തുള്ളി നീര്, തേൻ, ആപ്പിള് സിഡെർ വിനെഗർ എന്നിവ ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കുകയും ഇതിൽ വേണമെങ്കിൽ അല്പം മുളകുപൊടി ചേർത്തു കുടിയ്ക്കുന്നതും വയർ കുറയ്ക്കാൻ സഹായിക്കും.

4. തിളപ്പിയ്ക്കാത്ത പാലിൽ 2 അല്ലി വെളുത്തുള്ളി ചതച്ചത് ചേർത്തിളക്കുക. 10 മിനിറ്റു കഴിഞ്ഞ ശേഷം വെറുംവയറ്റിൽ കുടിയ്ക്കാം. ഇതല്ലെങ്കിൽ 3 അല്ലി വെളുത്തുള്ളി ഒരു ഗ്ലാസ് പാലിൽ കലക്കി തിളപ്പിയ്ക്കുക. ഇത് പകുതിയാകുന്ന വരെ ചെറുചൂടിൽ തിളപ്പിയ്ക്കുക. ഇത് ഇളം ചൂടോടെ കുടിയ്ക്കാം. ഇതില് തേനും കുരുമുളകും ചേർത്താലും ഏറെ നല്ലതാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like