സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്‍റെ ഉറവിടം കണ്ടെത്തി; പിന്നില്‍ ആര്‍എസ്എസ്; ലക്ഷ്യം കലാപം സൃഷ്ടിക്കല്‍

ഏപ്രില്‍ 16-ലെ സോഷ്യല്‍ മീഡിയ ഹര്‍ത്താലിന് പിന്നില്‍ സംഘ്പരിവാര്‍. സോഷ്യല്‍മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പോസ്റ്ററുകള്‍ പ്രചരിപ്പിച്ച കൊല്ലം, തിരുവനന്തപുരം സ്വദേശികളായ അഞ്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പോലിസ് പിടിയിലായി. പോസ്റ്റിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ചും പോലിസ് അന്വേഷണം തുടങ്ങി.

കത്വവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ടാണ് സോഷ്യല്‍മീഡിയവഴി ഹര്‍ത്താലിന് ഗൂഡാലോചന നടത്തിയത്. ഇതിനായി പോസ്റ്ററുകള്‍ നിര്‍മിച്ച് പ്രചരിപ്പിച്ച ആര്‍ എസ് എസ് സംഘത്തെയാണ് മലപ്പുറം പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

വോയിസ് ഓഫ് യൂത്ത് എന്ന വാട്‌സ് ആപ് ഗ്രൂപ്പിലാണ് പോസ്റ്ററുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ആര്‍ എസ് എസ്സിന്റെ നിയന്ത്രണത്തില്‍ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന വാട്‌സ് ആപ് ഗ്രൂപ്പുകളുടെ ശൃംഖലയാണിതെന്ന് പോലിസ് കണ്ടെത്തിയിരുന്നു.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് ലക്ഷം വാട്‌സ്ആപ് ഗ്രൂപ്പുകള്‍ പരിശോധിച്ചാണ് വോയിസ് ഓഫ് യൂത്ത് എന്ന ഗ്രൂപ്പിലെത്തിയത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ സജീവ ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് പിടിയിലായവര്‍.

ഹര്‍ത്താല്‍ ആഹ്വാനം നടത്തിയത് അന്താരാഷ്ട്ര ബന്ധമുള്ള മലപ്പുറത്തെ മുസ്ലിം ഭീകരവാദ സംഘടനകളാണെന്നാണെന്ന ബി ജെ പിയുടെ വ്യാജപ്രചാരണങ്ങളും ഇതോടെ പൊളിഞ്ഞു. ഹര്‍ത്താലിന് പിന്നിലെ ഗൂഡാലോചനയും പോലിസ് അന്വേഷിക്കുന്നുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News