മനുഷ്യന്‍ ചിന്തിക്കുന്നവനായത് കൊണ്ടാണ് ബഹുസ്വരത രൂപപ്പെട്ടത്: കെഇഎന്‍

മനുഷ്യന്‍ ചിന്തിക്കുന്നവനായത് കൊണ്ടാണ് ബഹുസ്വരത രൂപപ്പെട്ടതെന്ന് കെ ഇ എന്‍. കോ‍ഴിക്കോട് നന്മണ്ട ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ എപ്രില്‍ 10 മുതല്‍ 19 വരെയാണ് നന്മണ്ട ഫെസ്റ്റ് സംഘടിപ്പിച്ചത്. ഘോഷയാത്ര, കലാപരിപാടികള്‍, കാര്‍ണിവെല്‍ എന്നിവ ഫെസ്റ്റിന്‍െറ ഭാഗമായി.

മനോജ് കെ ജയന്‍, ലക്ഷ്മി ശര്‍മ്മ, കെ പി രാമനുള്ളി, മുഹമ്മദ് റിയാസ്, ജയരാജ് വാര്യര്‍, അഡ്വ പ്രിജി, സുസ്മിത് നന്മണ്ട എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുത്തു.

സംസ്ഥാന അവാര്‍ഡ് ജേതാക്കളായ നക്ഷത്ര, ശ്രേയ എന്നിവരെ ആദരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here