തിരുവല്ലത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം; കാണാതായ വിദേശ വനിത ലിഗയുടേതെന്ന് ഭര്‍ത്താവും സഹോദരിയും; ഞെട്ടിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം തിരുവല്ലത്തു കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ ലിത്വാനിയ സ്വദേശിനിയുടേതാകാമെന്നു പോലീസ്. മാര്‍ച്ച്‌ 14-ന് ആയുര്‍വേദ ചികിത്സയ്ക്കിടെ കോവളത്തുനിന്നു കാണാതായ ലിഗ സ്‌ക്രോമാന്റെ മൃതദേഹമായിരിക്കാം ഇതെന്ന സംശയത്തിലാണ് പോലീസ് . സ്ഥിരീകരണത്തിനായി മൃതദേഹം പോലീസ് ഡിഎന്‍എ പരിശോധന നടത്തും.

തല വേര്‍പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതുകൊണ്ടുതന്നെ കൊലപാതകമാണെന്ന സംശയം പോലീസിനുണ്ട്. മാത്രമല്ല കൊലപാതകമാണെന്ന് ഉറപ്പിക്കുന്ന ചില തെളിവുകളും പോലീസിനു ലഭിച്ചുകഴിഞ്ഞു.യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാക്കാമെന്നും പോലീസ് സംശയിക്കുന്നു ഈ വഴിക്കും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

ലിഗയുടെ വസ്ത്രങ്ങള്‍ ലിഗയുടെ ഭര്‍ത്താവും സഹോദരിയും തിരിച്ചറിഞ്ഞിട്ടുണ്ട്.ഇന്നലെ തിരുവല്ലം പുനംതുരുത്തില്‍ നാട്ടുകാരാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയതും പോലീസിനെ വിവരം അറിയിച്ചതും
ഫെബ്രുവരി 21-നാണ് കടുത്ത വിഷാദ രോഗത്തെ തുടര്‍ന്നു പോത്തന്‍കോട് ഐരൂപ്പാറ അരുവിക്കരക്കോണത്തെ ആയുര്‍വേദ ഡിസ്‌പെന്‌സറിയില്‍ ലിഗ ചികിത്സയ്ക്കായി എത്തിയത്.

തുടര്‍ന്നു 14-ന് ഇവരെ കാണാതാകുകയായിരുന്നു.കോവളത്തെക്ക് ഓട്ടോയിൽ സഞ്ചരിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ലിഗകായുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കവെയാണ് ലീഗയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel