ടി ട്വന്‍റി ആവേശവും പോര; ക്രിക്കറ്റില്‍ പുത്തന്‍ പരിഷ്കരണം

മുംബൈ: അഞ്ച് ദിവസം നീണ്ടുനിന്ന ടെസ്റ്റ് മത്സരങ്ങള്‍ വിരസമായപ്പോഴാണ് ഏകദിന ക്രിക്കറ്റ് മത്സരങ്ങളെന്ന ആലോചന ഉണ്ടായത്. ഒരു ദിവസം കൊണ്ട് മത്സരം അവസാനിക്കുന്ന നിലയിലായിരുന്നു ക്രിക്കറ്റിന്റെ മുഖം മാറ്റിയ രൂപത്തിന്റെ വരവ്. അറുപത് ഓവര്‍ മത്സരങ്ങള്‍ പിന്നീട് അമ്പതിലേക്ക് എത്തി.

എന്നാല്‍ അതും പലപ്പോഴും വിരസമായപ്പോള്‍ പുതിയ രൂപങ്ങള്‍ ആലോചനയിലെത്തി. ഇരുപത് ഓവര്‍ മത്സരങ്ങളിലേക്കായിരുന്നു പരീക്ഷണങ്ങള്‍ എത്തിയത്. ഇപ്പോഴിതാ ടി ട്വന്റി മത്സരങ്ങളും മാറ്റത്തിന്റെ പാതയിലാണ്.

ഇംഗ്ലണ്ട്-വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് പുത്തന്‍ പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുന്നത്. 100 പന്തുകള്‍ വീതമുള്ള മത്സരങ്ങളാണ് വിഭാവനം ചെയ്യ്തിരിക്കുന്നത്.

നിലവിലെ രീതിയില്‍ ആറ് പന്തുകള്‍ വീതമുള്ള 15 ഓവറുകളും 10 പന്തുള്ള ഒരു സൂപ്പര്‍ ഓവറും ടീമുകള്‍ക്ക് ലഭിക്കും. അ‍വസാന ഓ‍‍വറാകും 10 പന്തുണ്ടാകുക. ഇത് തന്നെയാണ് പുതിയ പരീക്ഷണത്തിന്‍റെ ഏറ്റവും വലിയ സവിശേഷതയും.

ടി ട്വന്‍റിയില്‍ ഒരു ടീമിന് 120 പന്തുകള്‍ ലഭിക്കുമ്പോള്‍ ഇവിടെ 20 പന്തുകള്‍ കുറവാണ്. അതുകൊണ്ടുതന്നെ ആക്രമണാത്മകത കൂടും എന്നാണ് വിലയിരുത്തലുകള്‍.

ഇംഗ്ലണ്ട്-വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ പരീക്ഷണം ക്രിക്കറ്റ് ലോകം എങ്ങനെ സ്വീകരിക്കുമെന്നത് കണ്ടറിയണം. നേരത്തെ യുഎയില്‍ പത്തോവര്‍ മാത്രമുള്ള ടി10 ക്രിക്കറ്റ് ടൂര്‍ണമെന്റ് പരീക്ഷണം ശ്രദ്ധേയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News