ഓലിയിലെത്തിയാല്‍ പിന്നെ എന്ത് വേനല്‍; സ്കീയിംഗ് നടത്താന്‍ ലോകം കൊതിക്കുന്ന ഓലിയിലേക്ക് ഒരു യാത്രപോകാം

ഓലിയിലെത്തിയാല്‍ പിന്നെ എന്ത് വേനല്‍. സ്കീയിംഗ് നടത്താന്‍ ലോകം കൊതിക്കുന്ന ഓലിയിലേക്ക് ഒരു യാത്രപോകാം. വേനല്‍കാലത്ത് യാത്രക്ക് പറ്റിയ ഒരു ഡെസ്റ്റിനേഷനാണ് ഉത്തരാഖണ്ഡിലെ ഓലി. പുല്‍മേട് എന്നര്‍ഥമുള്ള ബുഗ്യാല്‍ എന്നും ഇവിടം അറിയപ്പെടുന്നു.

സമുദ്രനിരപ്പില്‍ നിന്നും 2800 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടെ ട്രക്കിങ്ങിനും സ്‌കീയിങ്ങിനുമായാണ് ആളുകള്‍ എത്തുന്നത്. മഞ്ഞുകാലത്തും വേനല്‍ക്കാലത്തും ആളുകള്‍ എത്തിച്ചേരുന്ന ഇവിടെ കൂടുതലായി എത്തുന്നത് മഞ്ഞുകാലത്തിന്റെ അവസാന സമയത്തോടെയാണ്.

ലോകത്തിലെ ഏറ്റവും മികച്ച സ്‌കീയിങ് കേന്ദ്രങ്ങളിലൊന്നാണ് ഓലി. ഇന്ത്യയില്‍ സ്‌കീയിങ്ങിനു പേരു കേട്ട ഗുല്‍മാര്‍ഗ്ഗ്, ഷിംല, മണാലി തുടങ്ങിയ സ്ഥലങ്ങളാണ്. എന്നാല്‍ ഈ രംഗത്തെ വിദഗ്ദര്‍ കുറച്ചുകൂടി പരിഗണന നല്കുന്ന സ്ഥലമാണ് ഓലി. അതിനുള്ള കാരണം ഇവിടുത്തെ മഞ്ഞു വീഴ്ചയും ഭൂമിശാസ്ത്രപരമായ മറ്റു പ്രത്യേകതകളുമാണ്.

ബദരിനാഥിലേക്കുള്ള വഴിയിലാണ് ഓലി. അതിനാല്‍ത്തന്നെ തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഓലി കണ്ടാണ് മടങ്ങാറുള്ളത്. ഉത്തരാഖണ്ജിന്റെ സൗന്ദര്യം ഒട്ടാകെ ആവാഹിച്ചിട്ടുള്ള ചമോലിയുടെ സൗന്ദര്യമാണ് ഓലി. ആപ്പിള്‍ തോട്ടങ്ങളും ദേവദാരു വൃക്ഷങ്ങളും ഓക്ക് മരങ്ങളുമൊക്കെ നിറഞ്ഞ ഇടമാണ് ഓലി. മലിനമാകാത്ത പ്രകൃതിയും മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളും മാത്രമല്ല ഓലിയുടെ പ്രത്യേകത.

ഹിമാലയത്തിന്റെ മറ്റൊരിടത്തും കാണാന്‍ സാധിക്കാത്ത ഭംഗിയേറിയ കാഴ്ചകള്‍ ഇവിടെ കാണാന്‍ സാധിക്കും. സീസണ്‍ ആരംഭിച്ചാല്‍ വിനോദത്തിനു വേണ്ടി മാത്രമല്ല, മത്സരങ്ങളുടെ പരിശീലനത്തിനായും ഇവിടെ എത്തിച്ചേരുന്ന ധാരാളം സ്‌കീയേഴ്‌സിനെ കാണാന്‍ സാധിക്കും.

വേനല്‍ക്കാലമാണ് സ്‌കീയിങ്ങിന് പറ്റിയ സമയം. ഋഷികേശ്, ഹരിദ്വാര്‍, ഡെറാഡൂണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേരാന്‍ എളുപ്പമാണ്. ഋഷികേശില്‍ നിന്നും ഓലിയിലേക്ക് 196 കിലോമീറ്ററാണ് ദൂരം. മണാലിയില്‍ നിന്നും 417 കിലോമീറ്ററും ഡെല്‍ഹിയില്‍ നിന്നും 383 കിലോമീറ്ററും ബദ്രിനാഥില്‍ നിന്ന് 503 കിലോമീറ്ററും സഞ്ചരിക്കണം ഓലിയിലെത്താന്‍.

കൊച്ചിയില്‍ നിന്നും 3329 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. ഡെറാഡൂണ്‍, ഷിംല, ഹരിദ്വാര്‍ തുടങ്ങിയവയാണ് അടുത്തുള്ള പ്രധാന സ്ഥലങ്ങള്‍. ഉത്തരാഖണ്ഡിലെ തന്നെ ജോഷിമഠില്‍ നിന്നും ഇവിടേക്ക് ബസ്, ടാക്‌സി സര്‍വ്വീസുകള്‍ ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News