കാഠ‌്മണ്ഡു: റൺവേയിൽനിന്ന‌് വിമാനം തെന്നിമാറിയതിനെ തുടർന്ന‌് കാഠ‌്മണ്ഡു ത്രിഭുവൻ അന്താരാഷ‌്ട്ര വിമാനത്താവളം അടച്ചിട്ടു. ബോയിങ‌് 737 എന്ന മലേഷ്യൻ യാത്രാവിമാനമാണ‌് പറന്നുയരാനുള്ള ശ്രമത്തിനിടെ റൺവേയിൽനിന്ന‌് തെന്നിമാറിയത‌്.
റൺവേയുടെ അവസാനഭാഗത്ത‌്നിന്ന‌് വിമാനം തെന്നിമാറി തൊട്ടടുത്ത ചതുപ്പിൽ പുതഞ്ഞ‌് നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്.
അപകടസമയത്ത‌് വിമാനത്തിൽ 139 യാത്രക്കാരുണ്ടായിരുന്നു. എന്നാൽ, അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വിമാനത്തെ റൺവേയിലേക്ക‌് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ‌്.ഇതേ തുടർന്ന‌് ഇവിടെ നിന്നുള്ള മുഴുവൻ സർവീസുകളും 12 മണിക്കൂറിലേക്ക‌് റദ്ദാക്കിയിരിക്കുകയാണ‌്.
ആയിരക്കണക്കിന‌് യാത്രക്കാരാണ‌് ഇതേ തുടർന്ന‌് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത‌്. സർവീസുകൾ എപ്പോൾ പുനഃസ്ഥാപിക്കുമെന്ന‌് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Get real time update about this post categories directly on your device, subscribe now.