മാതൃകാപരമായ പരീക്ഷണ‍വുമായി ബിടെക്ക് ടീം; പരിസ്ഥിതി സൗഹാർദ്ദ പ്രൊമോഷന്‍ പുതുമയേറിയത്

പരിസ്ഥിതി സൗഹാർദ്ദ പ്രൊമോഷണൽ രീതികളുമായി ബിടെക് സിനിമയുടെ അണിയറക്കാർ. ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമായ ബിടെക്കിന്‍റെ അണിയറക്കാരാണ് പ്രമോഷനില്‍ പുതിയ രീതികളുമായി എത്തുന്നത്.

തുണിയിൽ പ്രിന്റ് ചെയ്തെടുത്ത സഞ്ചികള്‍ പുറത്തിറക്കി പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതി പിന്തുടരാനാണ് ബിടെക്കിന്‍റെ അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. പ്ലാസ്റ്റിക് കവറുകള്‍ മാക്സിമം കുറയ്ക്കുകയെന്നതാണ് പുതിയ പ്രമോഷൺന്‍ രീതികള്‍ കൊണ്ട് ഉദേശിക്കുന്നത്.

തുണിയിൽ പ്രിന്റ് ചെയ്തെടുത്ത സഞ്ചികളില്‍ ആസിഫ് അലിയുടെ ചിത്രങ്ങളാണ് പതിച്ചിരിക്കുന്നത്, തുണി സഞ്ചികളെ കടയുടമകളും, ജനങ്ങളും ഏറ്റെടുത്തു ക‍ഴിഞ്ഞു.

C/o സൈറാ ബാനു, സൺ‌ഡേ ഹോളിഡേ എന്നീ ഹിറ്റ് സിനിമകളുടെ നിർമ്മാതാക്കൾ കൂടിയായ മാക്ട്രോ പിക്ചർസാണ്ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍. സിനിമയ്ക്ക് മാതൃകാപരമായ പരസ്യം നല്‍കുകയെന്നതാണ് ഇതിലൂടെ നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. മൃദുൽ നായർ സംവിധാനം ചെയ്യുന്ന ചിത്രം മെയ് മാസത്തോടെ തിയേറ്റരിലേക്ക് എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News