12 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ; പോക്‌സോ നിയമഭേദഗതിയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പോക്‌സോ നിയമഭേദഗതിയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നല്‍കി. പന്ത്രണ്ടുവയസ്സുവരെയുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്ന കേസുകളില്‍ കുറ്റവാളികള്‍ക്ക്് വധശിക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ഓര്‍ഡിനന്‍സാണ് പുറത്തിറക്കിയിരിക്കുന്നത്. ഓര്‍ഡിനന്‍സ് പാര്‍ലെമന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിക്കും.

12 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന തരത്തില്‍ നിയമഭേദഗതി മന്ത്രിസഭ അംഗീകരിച്ചു. 2012ലെ പോക്‌സോ നിയമം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭാ പുറത്തിറക്കി. ഓര്‍ഡിനന്‍സ് പാര്‍ലെമന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിക്കും.

തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ നിയമഭേദഗതി നിലവില്‍ വരും. നിലവില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കുറഞ്ഞത് ഏഴുവര്‍ഷവും കൂടിയത് ജീവപര്യന്തം തടവുമാണ് ശിക്ഷ ലഭിക്കാറ്. ഇതാണ് വധശിക്ഷയാക്കി ഉയര്‍ത്തിയത്. കത്വാ അടക്കമുള്ള രാജ്യത്തെ നടുക്കിയ പീഢനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തു നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് കേന്ദ്രം ഇങ്ങനെയൊരു നടപടിയ്ക്ക് തയ്യാറായത്.

വ്യാഴാഴ്ച അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റിന ലഗാര്‍ഡെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അറിയിച്ചിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥയില്‍ പ്രധാനമന്ത്രി മുതല്‍ എല്ലാ അധികാരികളും കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്ന് കരുതുന്നതായും അവര്‍ പറഞ്ഞിരുന്നു.

പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്ന കേസുകളില്‍ കുറ്റവാളികള്‍ക്ക് തൂക്കുകയര്‍ നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ബാല പീഡകര്‍ക്ക് വധശിക്ഷ നല്‍കാന്‍ നിയമഭേദഗതിക്കായി മന്ത്രിസഭയില്‍ നിര്‍ശേദം വെക്കുമെന്ന് കഴിഞ്ഞ ദിവസം വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയും അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News