സിപിഐഎമ്മിന്‍റെ രാഷ്ട്രീയ പാതയില്‍ ഒരു മാറ്റവുമില്ല; കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കില്ല; പാര്‍ലമെന്റിനകത്ത് പ്രശ്‌നാധിഷ്ഠിതമായി കോണ്‍ഗ്രസുമായി സഹകരിക്കുമെന്നും ബൃന്ദാകാരാട്ട്

സിപിഐ(എം) രാഷ്ട്രീയ പാതയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് ബൃന്ദ കാരാട്ട്. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമില്ല. അതേ സമയം പ്രശ്‌നാധിഷ്ഠിതമായി പാര്‍ലമെന്റിന് അകത്തും വര്‍ഗീയ ശക്തികളെ നേരിടുന്നതിനും ബഹുജന സംഘടനാ രംഗത്തും കോണ്‍ഗ്രസുമായി സഹകരിക്കാമെന്നാണ് രാഷ്ട്രീയ പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് നടപടികള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് വ്യക്തമാക്കി.

കോണ്‍ഗ്രസിനോടുള്ള സമീപനം രാഷ്ട്രിയ പ്രമേയത്തിലൂടെ സിപിഎ(എം മയപ്പെടുത്തിയതായുള്ള പ്രചാരണം ശക്തമായിരിക്കെയാണ് രാഷ്ട്രിയ പ്രമേത്തെ കുറിച്ച് കൃത്യമായ വിശദീകരണവുമായി ബൃന്ദകാരാട്ട് രംഗത്തെത്തിയത്.

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാകില്ല.  2016ലെ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണ ഉണ്ടാക്കി മല്‍സരിച്ചത് പാര്‍ട്ടി നയങ്ങളില്‍ നിന്നുമുള്ള വ്യതിചലനമായിരുന്നു.

പാര്‍ലമെന്റിന് അകത്ത് പ്രശ്‌നാധിഷ്ഠിതമായും വര്‍ഗീയ ശക്തികളെ നേരിടുന്നതിനും ബഹുജനസംഘടനാ തലത്തിലും കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളുമായി സഹകരിക്കും.

ഭൂരിപക്ഷത്തിന്‍റെയോ ന്യൂനപക്ഷത്തിന്‍റെയോ നിലപാടോ, ആരുടെയെങ്കിലും വിജയമോ പരാജയമോ അല്ല രാഷ്ട്രിയ പ്രമേയത്തില്‍ പ്രതിഫലിക്കുന്നതെന്ന് അവര്‍ വിവരിച്ചു. ധാരണ എന്ന വാക്ക് പ്രമേയത്തില്‍ നിന്ന് ഒഴിവാക്കുകയല്ല. കൂടുതല്‍ വ്യക്തതയോടെ വിശദീകരിക്കുകയാണ് ചെയ്തതെന്നും ബൃന്ദാ കാരാട്ട് വ്യക്തമാക്കി.

തെരഞ്ഞെടുപ്പുകുളില്‍ സിപിഐ(എം) സ്ഥാനാര്‍ത്ഥിയോ ഇടത്പക്ഷ സ്ഥാനാര്‍ത്ഥിയോ മത്സരിക്കാത്ത ഇടങ്ങളില്‍ ബിജെപിയുടെ തോല്‍വി ഉറപ്പിക്കാന്‍ പ്രപ്തനായ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്നും ബൃന്ദ വിശദീകരിച്ചു.

ബൃന്ദയുടെ വാക്കുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here