ഇന്ത്യയുടെ പുത്രി ഗീതക്ക് വരനെ ആവശ്യമുണ്ട്; വിവാഹ പരസ്യം വൈറലാകുന്നു

ഇന്ത്യയുടെ പുത്രി ഗീതയ്ക്ക് വരനെ തേടി ഫെയ്സ്ബുക്കില്‍ വിവാഹ പരസ്യം. 15 വര്‍ഷത്തിന് മുമ്പ് അബദ്ധത്തില്‍ പാക്കിസ്ഥാനിലേക്കുള്ള ട്രെയിനില്‍ അകപ്പെട്ട് പോയ ബധിരയും മൂകയുമായ ഗീതയെ 2015 ല്‍ വിദേശ കാര്യമന്ത്രാലയം ഇടപ്പെട്ടാണ് ഇന്ത്യയിലേക്ക് തിരികെ കൊണ്ടു വന്നത്.

നിരവധി പേരാണ് ഗീത തങ്ങളുടെ മകളാണെന്ന് അവകാശപ്പെട്ട് വന്നത്. പക്ഷേ ഗീത ആരെയും തിരിച്ചറിഞ്ഞില്ല. അന്ന് മുതല്‍ ഗീത ഇന്ത്യയുടെ പുത്രിയാണ്.

ഇപ്പോള്‍ ഗീത മൂക്- ബധിര്‍ സങ്കേത് എന്ന സ്ഥാപനം നടത്തുന്ന എന്‍ജിഒയുടെ കീഴിലാണ്. ഗീതക്ക് വേണ്ടി ജ്ഞാനേന്ദ്ര പുരോഹിത് എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ്  വിവാഹ പരസ്യം പോസ്റ്റ് ചെയ്തത്.

സുന്ദരനായ 25 വയസിനു മുകളില്‍ പ്രായമുള്ള ബധിര യുവാവിനെ ഇന്ത്യയുടെ പുത്രി ഗീതയ്ക്ക് വരനായി ആവശ്യമുണ്ടെന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിവാഹ പരസ്യ വൈറലായതോടെ പൂജാരി, എഴുത്തക്കാരന്‍ അങ്ങനെ വിവധ മേഖലകളിലുള്ള 20 വിവാഹ ആലോചനകളാണ് ഗീതയെ തേടിയെത്തിയ.ത്. ഇതില്‍ 12 പേര്‍ ഭിന്നശേഷിക്കാരാണ്. വന്ന വിവാഹ ആലോചനകളില്‍ നിന്ന് ഗീത തന്നെ തന്‍റെ വരനെ തെരഞ്ഞെടുക്കും. വിവാഹം അടക്കമുള്ള കാര്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നേതൃത്വം വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News