എന്‍റെ ക‍ഴുത്തില്‍ മാലയിട്ടിട്ട് മതി എല്ലാം’; ‍വിവാഹ വേദിയില്‍ കുട്ടിയുടെ വാശിയ്ക്കു മുന്നില്‍ മുട്ടുമടക്കി വധു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വളരെ വ്യത്യസ്തമായ ഒരു കല്യാണ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. വളരെ വ്യത്യസ്തമായ ഒരു കല്യാണ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. പൂക്കള്‍ കൊണ്ട് അലങ്കരിച്ച, വിവാഹ വേദിയില്‍ താലികെട്ടാനൊരുങ്ങുന്ന, വരനും വധുവും ഒപ്പം. മടിയില്‍ കുറുമ്പുകാട്ടി രണ്ടു കുഞ്ഞുമക്കളും.

എന്റെ കഴുത്തില്‍ മാലയിട്ട ശേഷം മതി ബാക്കിയെല്ലാമെന്നു പറഞ്ഞു വാശി പിടിക്കുന്ന കുറുന്വന്മാര്‍. തമിഴ്നാട് സ്വദേശികളായ ദീപയും ബൈജുവുമാണ് വ്യത്യസ്ഥമായ പുനര്‍വിവാഹത്തിലൂടെ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്. വാശിപിടിച്ച് കരയുന്നത്, ഇരുവരുടെയും മക്കള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുവരും പ്രണയിച്ച് രജിസ്റ്റര്‍ വിവാഹം ചെയ്തു. പിന്നിട് അമേരിക്കയിലേക്ക് ചേക്കേറി.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്കയില്‍ ജോലി ചെയ്ത് വരികയാണ് തമിഴ്നാട് സ്വദേശികളായ ഈ പ്രവാസി ദമ്പതികള്‍. ഇതിനിടയില്‍ ഒരു മകനും മകളും പിറന്നു.  കുട്ടികള്‍ക്ക് തമിഴ് സംസ്‌ക്കാരവും വിവാഹ രീതികളും പരിചയപ്പെടുത്തി കൊടുക്കുവാന്‍ വേണ്ടിയായിരുന്നു ഇവരുടെ പുനര്‍വിവാഹം.

വിവാഹമാല അന്യോനം കൈമാറുമ്പോള്‍ കുട്ടികള്‍ ഇടയ്ക്ക് കയറി കരയുന്നതും ശാഠ്യം പിടിക്കുന്നതും വീഡിയോവില്‍ കാണാം. വന്‍ സ്വികാര്യതയാണ് ഈ വീഡിയോയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News