
നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിക്കുന്നതിന്‍റെ ഭാഗമായാണ് രാജ്യതലസ്ഥാനം ദില്ലിയില്‍ നിന്ന് മാറ്റണമെന്ന് ശിവസേന അഭിപ്രായപ്പെട്ടത്. മുഖപത്രമായ സാമ്നയിലാണ് ശിവസേന പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരിക്കുന്നത്. ആഭ്യന്തരപ്രശ്നങ്ങളില്‍ വിദേശത്ത് മാത്രമാണ് മോദി പ്രതികരിക്കുന്നത്എന്നാണ് ശിവസേനയുടെ കുറ്റപ്പെടുത്തല്‍ .
ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ തലസ്ഥാനം ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്കിയോ, പാരീസ് തുടങ്ങിയ സ്ഥലങ്ങളിലേതെങ്കിലുമൊന്നിലേക്ക് മാറ്റണം. വിവാദമായ ബലാത്സംഗകേസുകളെക്കുറിച്ച് മോദി പ്രതികരണം നടത്തിയത് ലണ്ടനിലാണ്. ബലാത്സംഗത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നായിരുന്നു മോദി പറഞ്ഞത്.
നരേന്ദ്രമോദി മൗനിബാബയായി മാറിയെന്നാണ് ശിവസേനയുടെ കുറ്റപ്പെടുത്തല്‍. എന്നാല്‍ നിര്‍ഭയ പ്രശ്നത്തില്‍ ഇതിന് വിരുദ്ധമായ സമീപനമായിരുന്നു മോദിയുടെത്. ബാങ്ക് തട്ടിപ്പ് നടത്തിയ വിജയ് മല്യ ലണ്ടനിലാണ്. നീരവ് മോദിയും വിദേശത്ത് തന്നെ.
എന്നാല്‍ സ്ഥിരം വിദേശത്തുള്ള പ്രധാനമന്ത്രി ഇവരെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നില്ലെന്നും സാമ്നയുടെ എഡിറ്റോറിയലിലൂടെ ശിവസേന കുറ്റപ്പെടുത്തി.
തന്നെ മൗനമോഹന്‍സിംങ് എന്ന് വിളിച്ച പ്രധാനമന്ത്രി പല കാര്യങ്ങളിലും വാ തുറക്കുന്നില്ല എന്ന് കഴിഞ്ഞ ദിവസം മന്‍മോഹന്‍സിങ്ങ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ശിവസേനയും പ്രധാനമന്ത്രിക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
മോദി കൂടുതല്‍ നല്ല രീതിയില്‍ സംസാരിക്കണമെന്ന മന്‍മോഹന്‍സിങ്ങിന്‍റെ പ്രസ്താവനയില്‍ അര്‍ധസത്യമുണ്ടെന്നാണ് ശിവസേന വ്യക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here