പ്രവാസി ക്ഷേമ പെൻഷൻ കാർഡുകൾ ലോകത്തെവിടെയിരുന്നും ഓൺ ലൈൻ വഴി രജിസ്റ്റർ ചെയ്യാം; കേരള പ്രവാസി ക്ഷേമ പെൻഷൻ പദ്ധതി മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു

കേരള പ്രവാസി ക്ഷേമ പെൻഷൻ പദ്ധതിയുടെ ഉത്ഘാടനം ഹൈദരാബാദിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.  തെലങ്കാനയിലെ പ്രവാസി മലയാളികൾക്കുള്ള കാർഡുകൾ വിതരണം ചെയ്തു. മലയാളി അസോസിയേഷന്റെ ആംബുലൻസ് സർവീസും  മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്തു.

പ്രവാസികൾക്ക് ലോകത്തെവിടെയിരുന്നും ഓൺ ലൈൻ വഴി രജിസ്റ്റർ ചെയ്യാൻ കഴിയുന്നതാണ് പ്രവാസി ക്ഷേമ പെൻഷൻ കാർഡുകൾ.  ഈ കാർഡുകളുടെ തെലങ്കാനയിലെ വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി നേരിട്ടെത്തി നിർവഹിക്കുന്നത് ഇതാദ്യം.

പ്രവാസി ക്ഷേമനിധി ബോർഡും ഐമയുടെ തെലങ്കാന മലയാളി അസോസിയേഷനും സംയുക്തമായി നടത്തിയ ചടങ്ങിൽ നൂറ് കണക്കിന് മലയാളികൾ പങ്കെടുത്തു. ഭൂപരിഷ്ക്കരണം കഴിഞ്ഞാൽ കേരളത്തിന്റെ അഭിവൃദ്ധിയുടെ അടിസ്ഥാന ഘടകം പ്രവാസികളാണന്ന് മുഖ്യമന്ത്രി പറഞ്ഞു .

മലയാളി അസോസിയേഷന്റെ ആംബുലൻസ് സർവീസ് ഉൽഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ,പ്രവാസി വെൽഫയർ ബോർഡ് ചെയർമാൻ പി.ടി.കുഞ്ഞുമുഹമ്മദ്, നോർക്ക വൈസ് ചെയർമാൻ വരദരാജൻ തുടങ്ങിയവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News